കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര തീരുമാനത്തിന് എതിരെ മുഖ്യമന്ത്രി, അത് ജനങ്ങളുടെ പണമാണ്, ആ തീരുമാനം പിൻവലിക്കണം!

Google Oneindia Malayalam News

തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിടെ കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിൽ 4 പേർ, കണ്ണൂര്‍ 3, മലപ്പുറം, കൊല്ലം ജില്ലകളിലായി ഓരോരുത്തർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം 336 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേരുടെ ഫലം നെഗറ്റീവായി. 263 പേര്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ദില്ലിയിലെ നിസ്സാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തില്‍ ഉളളത്. ഇതില്‍ 752 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉളളത്. ഇന്ന് മാത്രം 131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 11232 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10250 എണ്ണത്തില്‍ രോഗബാധയില്ല.

Corona

സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ സ്‌റ്റോക്കില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സംസ്ഥാനം കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ മൃഗശാലകള്‍ അണുവിമുക്തമാക്കും. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറക്കാവുന്നതാണ്. വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കാം. അംഗീകൃത ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ അറ്റകുറ്റ പണികൾക്ക് പോകാം. എംപിമാരുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചു. എംപി ഫണ്ട് നിർത്തലാക്കിയതിന് ന്യായമില്ല.

എംപിമാരുടെ വികസന ഫണ്ട് മരവിപ്പിച്ച നടപടി പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംപി ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ട പണമാണ് എന്നും ഫെഡറൽ തത്വങ്ങൾക്ക് ചേരാത്ത തീരുമാനം പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലബാർ ദേവസ്വത്തിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷേമനിധിയിലൂടെ 10000 രൂപ വീതം സഹായം സർക്കാർ ലഭ്യമാക്കും.

മോഹന്‍ലാല്‍ 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ദുരിതാശ്വാസ സംഭാവനകൾ പ്രത്യേക അക്കൌണ്ടിലേക്ക് മാറ്റും. കമ്മ്യൂണിറ്റി കിച്ചണുകൾ മത്സരത്തിന് വേണ്ടിയല്ല ആവശ്യത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ചര്‍ച്ച സംബന്ധിച്ച് മുല്ലപ്പള്ളിയുടെ കണ്ടെത്തല്‍ തെറ്റെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കഥയറിയാതെ ആട്ടം കാണുകയാണ്.
പ്രവാസി ചർച്ചയോട് മുല്ലപ്പളളി കുശുമ്പ് കാട്ടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English summary
Nine new Covid19 cases confimed in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X