കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോർഡ് 'വീട്ടിലെ ഊണ്'; രാവും പകലും കച്ചവടം, ഒപ്പം ആനാശാസ്യം,റൂമടക്കം എല്ലാ സൗകര്യവും, സംഭവം കൊല്ലത്ത്

Google Oneindia Malayalam News

കൊല്ലം: തൃശുരിൽ നിന്ന് വൻ പെൺവാണിഭ റാക്കറ്റിനെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പോലീസിന്റെ ഇത്തരം നീക്കങ്ങളിലൂടെയൊന്നും പെൺവാണിഭ സംഘങ്ങൾ പിറകോട്ട് പോകുന്നില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മസാജിങ് സെന്ററിന്റെ മറവിൽ ആനാശാസ്യ പ്രവർത്തനം നടക്കുന്നു എന്ന വാർ‌ത്തകൾ പലപ്പോഴായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നാടൻ ഹോട്ടലുകൾ മറയാക്കി ഇത്തരത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്ന വാർ‌ത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വീട്ടിലെ ഊണ് എന്ന പേരിൽ ഹോട്ടലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സംഘടത്തെ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊട്ടിയത്താണ് സംഭവം. സ്ത്രീകൾ അടക്കം ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടയകയ്ക്ക് എടുത്താണ് സംഘം അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വന്നത്.

അറസ്റ്റിലായവർ

അറസ്റ്റിലായവർ

കട ഉടമ ഇരവിപുരം സ്വദേശി അനസ്(33), മങ്ങാട് സ്വദേശി വിപിൻരാജ്(25), തങ്കശ്ശേരി കോത്തലവയൽ സ്വദേശി രാജു(46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു(28) എന്നിവരും കട ഉടമയുടെ ഭാര്യ അടകക്കം മൂന്ന് സ്ത്രീകളുമാണ് പോലീസ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരെ കോടതിയിൽ ഹാജരാക്കി.

ഒരു മാസത്തോളം...

ഒരു മാസത്തോളം...

ഒരു മാസമായി സംഘം കൊട്ടിയം സിതാര ജംങ്ഷന് സമീപം കട വാടകയ്ക്കടുത്ത് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വരുകയായിരുന്നു. വലിയ തുക വാടക നൽകിയാണ് കട പ്രവർത്തിപ്പിച്ചതെന്നാണ് റിപ്പോർട്ട്. രാത്രിയും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവർത്തനം നടത്തി വരികായിരുന്നു സംഘം.

ഭക്ഷണത്തിന് പുറമേ, മുറിയും...

ഭക്ഷണത്തിന് പുറമേ, മുറിയും...

പുരുഷനും സ്ത്രീയും എത്തിയാൽ മുറിയും മറ്റ് സൗകര്യങ്ങളും ഇവർ നൽകും. പോലീസ് റെയ്ഡ് നടത്തിയ സമയം ഹോട്ടൽ മുറികളിൽ ഉണ്ടായിരുന്നവരാണ് പിടിയിലായത്. രാത്രിയും പകലും സാധാരണയിൽ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിക്കുകയായിരുന്നു.

കൊട്ടിയം പോലീസിന്റെ റെയ്ഡ്

കൊട്ടിയം പോലീസിന്റെ റെയ്ഡ്

തുടർന്ന് കമ്മീഷണർ നിയോഗിച്ച ഷാഡോ പോലീസ് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു. പിന്നീട് കൊട്ടിയം പോലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യം നടത്തി വന്ന സംഘത്തെ പൊക്കിയത്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിലും ലോഡ്ജ് വാടകയ്കക്കെടുത്ത് പെൺവാണിഭം നടത്തിയ വന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം വട്ടിയൂർക്കാവിലും

തിരുവനന്തപുരം വട്ടിയൂർക്കാവിലും

മാലിദ്വീപ് സ്വദേശിയായ അറുപതുകാരൻ ഫുലു, തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികളെയും പേരുർക്കട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടപ്പനക്കുന്നിലെ എകെജി നഗറിലെ വാടക വീട്ടിലായിരുന്നു പെൺവാണിഭം നടത്തി വന്നിരുന്നത്. നിരന്തരം സ്ത്രീകളും പുരുഷന്മാരും കാറിലും മറ്റുമായി വീട്ടിൽ എത്തി മടങ്ങുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

English summary
Nine persons were arrested for illegal business in Kottiyam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X