Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തിയുമായി പിതാവ് പുറകെ!! രക്ഷപ്പെടാൻ ഓടിയ ഒമ്പതാംക്ലാസ് വിദ്യാർഥിനിക്ക് ദാരുണ അന്ത്യം!!

മദ്യപിച്ചെത്തിയുള്ള പിതാവിന്റെ ശല്യം കാരണം പഠിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു

കുണ്ടംകുഴി: മദ്യപിച്ചെത്തിയ പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റിൽ ചാടിയ പെൺകുട്ടി മരിച്ചു. കാസർകോട് കൊളത്തൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഹരിതയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയുള്ള പിതാവിന്റെ ശല്യം കാരണം പഠിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. ഭയന്നു പോയ പെൺകുട്ടി പ്രാണരക്ഷാർഥം വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പിതാവ് പിന്നാലെ വരുന്നതു കണ്ട് പെൺകുട്ടി വീടിനു മുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

അമ്പതടി താഴ്ചയുള്ള കിണറ്റിലേക്കാണ് പെൺകുട്ടി ചാടിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും താഴ്ച ഏറെയുളളതിനാൽ ഒന്നും ചെയ്യാനായില്ല. ഒമ്പതരയോടെ കുറ്റിക്കോലിൽ നിന്ന് അഗ്നിശമന സേന പ്രവർത്തകർ എത്തിയാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ 30 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. സംംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ബേഡകം പോലീസ് അറിയിച്ചു.

death

തേപ്പ് തൊഴിലാളിയായ പിതാവ് ഹരിദാസ് സ്ഥിരം മദ്യപിച്ചെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഒരുമാസം മുമ്പാണ് സഹോദരിയുടെ വിവാഹം കഴിഞ്ഞത്. ഇതിനു ശേഷം പിതാവിന്റെ ശല്യം രൂക്ഷമായിരുന്നു. രുക്മിണിയാണ് അമ്മ. രമ്യ മറ്റൊരു സഹോദരിയാണ്. കാസർകോട് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+