Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഐഎഎസ് തലത്തിൽ അഴിച്ച് പണി: 14 ജില്ലകളിൽ ഒമ്പതിടത്തും വനിതകൾ, ചരിത്രമെഴുതി സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ. ഇത്തവണത്തെ മറ്റൊരു പ്രത്യേക എന്താണെന്നാൽ പുതുതായി നിയമിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഇതോടെ 14 ജില്ലകളിൽ ഒമ്പത് പേരും വനിതകളായിട്ടുണ്ട്. കൊല്ലം ജില്ലയിലേക്ക് പുതിയ വനിതാ കളക്ടറാണ് അധികാരമേൽക്കുക. അഫ്സാന പ‍ർവീനിനെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളത്. നേരത്തെ ജില്ലാ കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കിയതോടെയാണ് അഫ്സാന കൊല്ലം ജില്ലാ കളക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായതോടെ പകരം എ ഗീതയാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.

നേരത്തെ പിണറായി സർക്കാർ സംസ്ഥാനത്ത് രണ്ടാതവണ അധികാരത്തിലെത്തിയപ്പോൾ ഐഎഎസ് അഴിച്ച് പണിയിലൂടെ എട്ട് ജില്ലകളിലും വനിതാ കളക്ടർമാർ ചുമതലയേറ്റെടുത്തിരുന്നു. ഇത്തവണത്തെ അഴിച്ചുപണിയിലൂടെ ഒമ്പത് വനിതാ കളക്ടർമാരാണ് ഒരുമിച്ച് എത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തിരുവനന്തപുരത്തിന്റെയും കാസർഗോഡിന്റെയും നിയന്ത്രണം വനിതാ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൈകളിലേക്കാണ് എത്തിയിട്ടുള്ളത്.

displaypic-1630

തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസ് എത്തുമ്പോൾ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ജില്ലാ കളക്ടറായി ചുമതലയേൽക്കുക. കാസർഗോഡിനെ സംബന്ധിച്ച് ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ അധികാരത്തിലെത്തുന്നതെന്ന പ്രത്യേക കൂടിയുണ്ട്. ഭരണഘടനാപരമായി നിയമസഭയില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യമുയരുമ്പോഴാണ് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തേക്ക് എഴുപത് ശതമാനത്തിലധികം സ്ത്രീകളെത്തുന്നത്.

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസും കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ ഐഎഎസ് അധികാരത്തിലെത്തുന്നത്. ഭരണഘടനാപരമായി നിയമസഭയില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യം നീണ്ട വാദപ്രതിവാദങ്ങളില്‍ തട്ടി നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ ജില്ലാ ഭരണകൂടം നിയന്ത്രിക്കാന്‍ എഴുപത് ശതമാനത്തിലധികം സ്ത്രീകളെത്തുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടർ (ഡോ. ദിവ്യ എസ് അയ്യര്‍), കോട്ടയം ജില്ലാ കളക്ടർ (ഡോ. പി കെ ജയശ്രീ), ഇടുക്കി ജില്ലാ കളക്ടർ (ഷീബ ജോര്‍ജ്), തൃശ്ശൂർ ജില്ലാ കളക്ടർ ( ഹരിത വി കുമാർ), പാലക്കാട് (മൃണ്‍മയി ജോഷി) വയനാട് ജില്ലാ കളക്ടർ (എ ഗീത),കാസര്‍കോട് ജില്ലാ കളക്ടർ ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ) എന്നിവരാണ് ഓരോ ജില്ലകളിലേയും വനിതാ കളക്ടർമാർ.

Recommended Video

cmsvideo
    സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+