ചികില്‍സയ്ക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി... ആര്‍സിസി കുരുക്കില്‍, കോടതി നോട്ടീസ് അയച്ചു
കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്
തിരുവനന്തപുരം: ക്യാന്‍സര്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക് രക്തം സ്വീകരിച്ചപ്പോള്‍ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസി കുരുക്കില്‍. ഇവിടെ നിന്നും രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരിക്കാണ്
എച്ച്‌ഐവി പിടിപെട്ടത്.

സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി ആര്‍സിസിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മകള്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ആര്‍സിസിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതിനകം രംഗത്തു വന്നിരുന്നു. ആശുപത്രി അധികൃതര്‍ വളരെ ലാഘവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ നിരത്തി സംഭവത്തെ ലഘൂകരിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications