കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തത്തിലൂടെ എച്ച്‌ഐവി ... ആര്‍സിസിക്കെതിരേ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, ഗുരുതര ആരോപണം

നീതി തേടി കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: അര്‍ബുദത്തിന് ചികില്‍സയിലായിരുന്ന ഒമ്പത് വയസ്സുകാരിക്ക് രക്തം സ്വീകരിച്ചപ്പോള്‍ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. വളരെ ലാഘവത്തോടെയാണ് ആശുപത്രി അധികൃതര്‍ പ്രശ്‌നത്തെ കാണുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കാവ്യയെ ഡ്രൈവര്‍ രക്ഷിച്ചു... കുടുങ്ങില്ല, സത്യം അതല്ലെന്ന്..എല്ലാം മാറ്റിമറിച്ചത് ആ കൂടിക്കാഴ്ച?കാവ്യയെ ഡ്രൈവര്‍ രക്ഷിച്ചു... കുടുങ്ങില്ല, സത്യം അതല്ലെന്ന്..എല്ലാം മാറ്റിമറിച്ചത് ആ കൂടിക്കാഴ്ച?

അന്ന് ഗുര്‍മീത് മദ്യം നല്‍കി മയക്കി... പിന്നെ നടന്നത്, പക്ഷെ ഹണിപ്രീത്, രാഖിയുടെ വെളിപ്പെടുത്തല്‍അന്ന് ഗുര്‍മീത് മദ്യം നല്‍കി മയക്കി... പിന്നെ നടന്നത്, പക്ഷെ ഹണിപ്രീത്, രാഖിയുടെ വെളിപ്പെടുത്തല്‍

1

ചികില്‍സയിലിരിക്കെയാണ് കുട്ടിക്ക് എച്ച്‌ഐവി പിടിപെട്ടത്. ഇതിനെ വെറും സാങ്കേതിക കാരണങ്ങള്‍ നിരത്തി ലഘൂകരിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിന്‍ഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാണ് അസുഖത്തിനു കാരണമെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ സംവിധാനങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ സംവിധാനങ്ങള്‍ ഇത്രയും കാലമായി എന്തു കൊണ്ട് നടപ്പാക്കിയില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്.

2

ആലപ്പുഴ സ്വദേശിയായ ഒമ്പതു വയസ്സുകാരിക്കാണ് എച്ച്‌ഐവി പിടിപെട്ടത്. ചികില്‍സയിലിരിക്കെ സ്വീകരിച്ച രക്തത്തില്‍ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന പരാതിയുമായി മാതാപിതാക്കള്‍ പിന്നീട് രംഗത്തു വരികയായിരുന്നു. മകള്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

English summary
9 year old child diagnosed with cancer. Family allegation against RCC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X