19 കാരന്‍ വീട്ടമ്മയെ കൊന്ന് ജനലില്‍ കെട്ടിതൂക്കി! തെളിവ് നശിപ്പിക്കാന്‍ മുളകുപൊടി വിതറി!
ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനലില്‍ കെട്ടിതൂക്കി. കറ്റാനം കണ്ണനാകുഴിയിലാണ് സംഭവം. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്‍റെ ഭാര്യ തുളസി (52)യാണ് കൊലപ്പെട്ടത്. അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്‍റെ കൂട്ടുകാരനുമായ 19കാരന്‍ ജെറിന്‍ രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മൊബൈല്‍ ഫോണ്‍ വാങ്ങാനായി ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് ആരും കാണാതെ പണം മോഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു കണ്ട തുളസി ജെറിനെ എതിര്‍ക്കുകയായിരുന്നു.ഇതോടെ ജെറിന്‍ തുളസിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ പ്രതി പിന്നീട് അവിടുന്ന് ഓടി രക്ഷപ്പെട്ടു.എന്നാല്‍ അന്വേഷണത്തില്‍ ജെറിനെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ജെറിന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്.












Click it and Unblock the Notifications