കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ മന്ത്രി കെ പി മോഹനന്റെ കൈയ്യേറ്റവും അസഭ്യവര്‍ഷവും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മന്ത്രിയാണെന്ന കാര്യം മറന്ന് കെ പി മോഹനന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൈയ്യേറ്റം നടത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ വച്ചായിരുന്നു സംഭവം. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവി ക്യാമറാമാനെതിരെ മന്ത്രി പാഞ്ഞടുക്കുകയും ക്യാമറ ഓഫ് ചെയ്ത് മൈക്ക് ഊരിയെടുക്കുകയുമായിരുന്നു.

പിണറായി വിജയന്‍ വിരേന്ദ്രകുമാര്‍ ചര്‍ച്ചയെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എന്നാല്‍, തങ്ങളുടെ പണി ഇതാണെന്ന് പറഞ്ഞതോടെ മാധ്യമ വ്യഭിചാരികളെന്ന് വിളിച്ച് അവരെ അധിക്ഷേപിക്കുകയും സ്ഥലത്തുനിന്നും ഇറക്കിവിടുകയും ചെയ്തു.

kp-mohanan

മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും ബലമായി വാര്‍ത്താസംഘത്തെ ഇറക്കി വിടുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ അനില്‍ ജോര്‍ജിനും ക്യാമറമാന്‍ കെഎസ് ശ്യാമിനും നേരേയായിരുന്നു മന്ത്രിയുടെ പ്രതിഷേധം മുഴുവന്‍. മന്ത്രിക്കെതിരെ നേരത്തെ വാര്‍ത്ത നല്‍കിയതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ തിരിയാന്‍ കാരണമായതെന്നാണ് സൂചന.

കഴിഞ്ഞ മെയില്‍ മന്ത്രിയുടെ അഴിമതി കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നത് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. വകുപ്പിലെ നിയമനങ്ങള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് മന്ത്രി നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും കാര്യമായ ചര്‍ച്ചയാകുകയും ചെയ്തു. ഇതാകാം മന്ത്രിയുടെ പ്രതിഷേധത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.

English summary
Ninister KP Mohanan attacks media in Angamaly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X