നിപ ലക്ഷണങ്ങളോടെ കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധനയ്ക്ക് അയക്കും
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് പതിനാലുകാരനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആൺകുട്ടിയാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
പനി, ഛർദി ഉൾപ്പെടെയുള്ള നിപ ലക്ഷണങ്ങളോടെ വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപയെന്ന് സംശയം തോന്നിയതോടെയാണ് സ്രവം പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു.













Click it and Unblock the Notifications