Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലും നിപ്പ!... രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയില്‍ എറണാകുളം ജില്ലയില്‍ നിപ്പാ വൈറസ് രോഗമെന്ന സംശയത്തെ തുടര്‍ന്നു രണ്ടു വയസുള്ള ആണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ ചികില്‍സയില്‍. കൊച്ചിയിലും പരിസരത്തുമുള്ള സ്വകാര്യ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

മുതിര്‍ന്ന മൂന്നു പേരും പുരുഷന്‍മാരാണ്. ആണ്‍കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ 21 മുതല്‍ ചികില്‍സയിലാണ്. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ 17നും അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 18നുമാണു മറ്റു രണ്ടു പേരെ പ്രവേശിപ്പിച്ചത്.

nipah

ഇവരില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ മണിപ്പാല്‍ എംസിവിആറില്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്നു ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. എല്ലാവരും എറണാകുളം സ്വദേശികളാണ്. ഇവര്‍ അടുത്ത ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരും ചികില്‍സയില്‍ കഴിയുന്നവരുമായി ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+