Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ - പുതിയ സ്ഥിരീകരണമില്ല; പുതുതായി 9 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപയുടെ കാര്യത്തില്‍ ഞായറാഴ്ച ആശ്വാസത്തിന്റെ ദിവസം. വൈറസ് ബാധയിൽ പുതിയ സ്ഥിരീകരണമില്ല. സാമ്പിൾ പരിശോധനയില്‍ ലഭിച്ച 22 റിസൾട്ടും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 205 റിസൾട്ടുകളിൽ 18 കേസുകളാണ് പോസിറ്റീവ്. ഇതിൽ 16 പേർ മരിച്ചു. നെഗറ്റിനായി മാറിയ രണ്ടു പേർ ചികിത്സയില്‍ തുടരുന്നു.

അതിനിടെ, ഞായറാഴ്ച 9 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഉൾപ്പടെ 22 പേർ നിരീക്ഷണത്തിലുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിൽ ആകെ 2079 പേരായെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഗവ. ഗസ്റ്റ് ഹൗസിൽ ആരോഗ്യ മന്ത്രിയും ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും കേന്ദ്രസംഘവും യോഗം ചേര്‍ന്നു.

new

Recommended Video

cmsvideo
    നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

    ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി ചർച്ച നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എപിഡെമോളജിയിലെ വിദഗ്ധരായ ഡോ. സുഗുണൻ എ.പി, ഡോ. തരുൺ ഭട് നഗർ, ഡോ.പി.മാണിക്കം, ഡോ. കരീഷ്മ കൃഷ്ണൻ, ഡോ. ആരതി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായും ഡയറക്ടറുമായും ചർച്ചകൾ നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+