നിപ്പാ: അജന്യ വീട്ടിലേക്ക് മടങ്ങി; അഞ്ചു പേര്‍ക്കുകൂടി ഡെങ്കി
കോഴിക്കോട്: നിപ്പ ഭീതിയൊഴിഞ്ഞെങ്കിലും നഗരത്തില്‍ പകര്‍ച്ചപനി പിടിമുറുക്കുന്നു. ഇന്നലെ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാങ്കാവ്, നരിക്കുനി, കാരശ്ശേരി, എം.എം പറമ്പ് സ്ഥലങ്ങളിലുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. ഡെങ്കി സംശയത്തില്‍ 50 പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. വയറിളക്കത്തെ തുടര്‍ന്ന് 172 പേരും ചിക്കന്‍പോക്‌സ് പിടിപെട്ട് 9 പേരും ചികിത്സതേടി.
747 പേരാണ് ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളിലെത്തിയത്. ഇതില്‍ അഞ്ച്‌പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. ഞായറാഴ്ചയും ഒരാള്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. നാദാപുരം സ്വദേശിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. കല്ലായി സ്വദേശിക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപനിയടക്കം ജില്ലയില്‍ പിടിമുറിക്കയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോര്‍പറേഷന്‍ പരിധിയിലും ഹെല്‍ത്ത് വകുപ്പ് പരിശോധന നടത്തുന്നു

അതിനിടെ നിപ്പാവൈറസ് പനി ബാധിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്ത നഴ്സിംഗ് വിദ്യാർഥിനി അജന്യയെ മെഡിക്കൽ കോളെജ്ആ ശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മലപ്പുറം സ്വദേശിയായ ഉബീഷിനെ പതിനാലിനേ ഡിസ്ചാർജ്ജ് ചെയ്യുകയുള്ളൂ.