നിപ്പാ: വീട്ടില്‍ കഴിയുന്ന നിരീക്ഷകര്‍ക്ക് സൗജന്യ റേഷന്‍ വീട്ടിലെത്തിച്ചു നല്‍കും
മലപ്പുറം: നിപ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായതിന്റെ പേരില്‍ വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. മലപ്പുറം ജില്ലയിലാണ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. നിപ വ്യാപന ഭീതിയുടെയും ഡെങ്കി ഉള്‍പ്പെടെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെയും സാഹചര്യത്തിലായിരുന്നു യോഗം.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തദ്ദേശഭരണസ്ഥാപനങ്ങള്‍ നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യവകുപ്പ്, റവന്യുവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടുന്ന സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ഒരു എപ്പിഡെമിക് സെല്ലും രൂപീകരിച്ചിട്ടുണ്‍ണ്ട്.നിപ മാത്രമല്ല ഡെങ്കിപ്പനിയും ഗൗരവമായി കാണണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിപ ബാധിച്ച് മൂന്നുപേരും ഡെങ്കി മൂലം രണ്ടുപേരും മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്‍ണ്ടതുണ്ടെണ്‍ന്ന് കലക്റ്റര്‍ പറഞ്ഞു.

ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് ഡി.എം.ഒ ഡോ. കെ.സെക്കീന അഭ്യര്‍ത്ഥിച്ചു. പൊതുയോഗങ്ങള്‍, ഇഫ്താറുകള്‍, ഉത്സവങ്ങള്‍, രോഗികളെ സന്ദര്‍ശിക്കല്‍ എന്നിവ പരമാവധി ഒഴിവാക്കണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് വൈറസ് വ്യാപിക്കുന്നത് എന്നതിനാലാണ് ഈ മുന്‍കരുതല്‍. മൃഗങ്ങള്‍ വൈറസ് വാഹകരായതായി ഇതുവരെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വിശദീകരിച്ചു.
സ്വകാര്യ ആശുപത്രികളിലുള്‍പ്പടെ നിപ വൈറസ് രോഗ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ഡി.എം.ഒ യുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ പാടുള്ളൂ. ഇത്തരം രോഗികളെ കൊണ്ടണ്‍ുപോകുന്നതിനായി പ്രത്യേക ആംബുലന്‍സുകള്‍ സജ്ജീകരിച്ചുവരികയാണ്. ഇത്തരത്തില്‍ അഞ്ച് ആംബുലന്‍സുകളും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും ജില്ലയിലുണ്ടാകും. ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സെക്കീന പുല്‍പ്പാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി. രാജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇനി കേന്ദ്രീകൃത മേല്‍നോട്ടം
മലപ്പുറം ജില്ലയില്‍ നിപ വൈറസ് രോഗീകളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംസ്ഥാന നോഡല്‍ ഓഫിസറായി നിയോഗിച്ചുകൊണ്ട് കേന്ദ്രീക്യത മേല്‍നോട്ട സംവിധാനം നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ആശങ്കയുള്ളവര്‍ക്ക് ഭീതിയകറ്റാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ സമയത്ത് ലഭിക്കുന്നതിനുള്ള രീതിയാലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയില്‍ രോഗ ബാധിതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയുടെ നിരന്തര സൂക്ഷ്മ പരിശോധ തുടങ്ങി. പട്ടികയില്‍ പെട്ടവരുടെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വകുപ്പ് വിലയിരുത്തുകയും എല്ലാ ദിവസവും രാവിലെയും വൈകിട്ട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് നാലുമണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതിയില്‍ നടക്കുന്ന ടാസ്‌ക് ഫോഴ്‌സ് ഇതു സംബന്ധിച്ചുള്ള അവലോകനം നടത്തും.
നിപ വൈറസ് ചികില്‍സയുടെ കേന്ദ്രീക്യത സംവിധാനത്തില്‍ നോഡല്‍ ഓഫിസറായി നിയോഗിച്ചതോടെ അശങ്കയുള്ള കേസുകള്‍ മലപ്പുറം ഡി.എം.എം.യുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മാത്രം മെഡിക്കല്‍ കോളേജിലെക്ക് പ്രവേശനം നടത്തൂ. എന്തെങ്കിലും സമാന സ്വഭാവമുള്ള കേസുകള്‍ ഡി.എം.ഒ. യെ അറിയച്ച ശേഷമെ ആശുപത്രി മാറ്റാവൂ എന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ നിപ യുമായി ബന്ധപ്പെട്ട സൂക്ഷ പരിശോധനയിലുള്ളവരുടെ ചികില്‍സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫിസറുമായി ബന്ധപ്പെട്ട് മാത്രമെ നടത്തും. നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുന്നതിനുള്ള ടെലിഫോണ്‍ നമ്പര്‍ ആരോഗ്യ വകുപ്പ് നല്‍കും.
കേന്ദ്രീക്യത സംവിധാനം പ്രയോജനപ്പെടുത്തികൊണ്ട് ജില്ലയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ മേല്‍ നോട്ടത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊന്നാനി,തിരൂര്‍,മഞ്ചേരി, തിരൂരങ്ങാടി, നിലമ്പൂര്‍ കേന്ദ്രങ്ങളായിരിക്കും. ഇവ പ്രവര്‍ത്തിക്കുക. കോഴിക്കോടുള്ള സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക് നിയന്ത്രിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. രോഗിയാണെന്ന് സ്ഥീരീകരണ സാധ്യതയുള്ളവരെ പൊതു സമൂഹത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആശുത്രിയിലെത്തിക്കുന്ന രീതിയിലായിരിക്കും ആംബുലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുക.
രണ്ടാം ഘട്ടത്തില്‍ ആതുര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപന ഭീതിയുമായി ആശുപത്രികളില്‍ എത്തുന്നവരെ കൈകാര്യം ചെയ്യുന്ന നടപടി സംബന്ധിച്ച് സ്വകര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കും.
കലക്ടറേറ്റില്‍ നടന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. മുഹമ്മദ് ഇസ്മായില്‍, എന്‍എച്ച്എം മാനേജര്‍ ഡോ. എ ഷിബുലാല്‍, ഐഎംഎ ഭാരവാഹി ഡോ. കെഎ പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications