കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് യുവാവിന്റെ മരണം നിപ്പയെന്ന് വ്യാജപ്രചരണം; നടപടിയെടുക്കും, മരണകാരണം എച്ച്1എന്‍1

Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം യുവാവ് മരണപ്പെട്ടത് നിപ ബാധിച്ചാണെന്ന് പ്രചരണം തെറ്റെന്ന് ആരോഗ്യ വകുപ്പ്. മേപ്പയ്യൂര്‍ സ്വദേശിയായ മുജീബ് എന്ന യുവാവ് മരിച്ചത് എച്ച്1 എന്‍1 ബാധിച്ചാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മൂജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു.

<strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍</strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍

എന്നാല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ യുവാവിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂജീബിന്റെ ഭാര്യയുടേുയും ഇവരുടെ വീടിന് സമീപമുള്ള രണ്ടു കുട്ടികളുടെ സാംപിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഈ ടെസ്‌ററും എച്ച്1 എന്‍1 പോസിറ്റീവ് ആണ്. നിപയടക്കമുള്ള മറ്റു ടെസ്റ്റുകള്‍ നെഗറ്റീവ് ആണ്.

<strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം</strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം

nipah

സമൂഹ മാധ്യമങ്ങളില്‍ നിപയെന്ന പേരില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാവരുതെന്നും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കോഴിക്കോട് ഡി എം ഓ അറിയിച്ചു

English summary
nipah no reason for youth death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X