കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ: ജനനിബിഡമായിരുന്ന മെഡിക്കല്‍ കോളജ് മരുപ്പറമ്പായി

Google Oneindia Malayalam News

കോഴിക്കോട്: സദാജനനിബിഡമായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജ് നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതോടെ മരുപ്പറമ്പ് പോലെയായി. വാര്‍ഡുകളും പരിശോധനാ മുറികളുമെല്ലാം ഇന്നലെ കണ്ടവര്‍ മൂക്കത്ത് വിരല്‍വെച്ചു. ഒഴിഞ്ഞുകിടന്ന ക്യാന്റീനുകളും പരിശോധനാമുറികളും അനുബന്ധ സ്ഥാപനങ്ങളും കാഴ്ചക്കാരില്‍ അത്ഭുതം നിറച്ചു. ഇത് മെഡിക്കല്‍ കോളെജ് തന്നെയോ എന്നതായിരുന്നു പലരുടെയും സന്ദേഹം. അത്രമേല്‍ വിജനമായിരുന്നു ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയും പരിസരവും.

nipah

നിപ്പാ വൈറസ് ബാധയേറ്റ് കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ കല്യാണി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മരുന്ന് ഓവര്‍ഡോസ് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു കല്ല്യാണിയെ. ഐസിയുവില്‍ തൊട്ടടുത്തു കിടന്ന മറ്റൊരു രോഗിയില്‍നിന്നാണ് ഇവര്‍ക്ക് അസുഖം പടര്‍ന്നത്. ഇവര്‍ക്ക് നിപ്പയാണെന്ന് ശനിയാഴ്ച മാത്രമാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇതോടെ കൂടുതല്‍ അനി്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മെഡിക്കല്‍ കോളെജ് അത്യാവശ്യക്കാര്‍ക്കു വേണ്ടി മാത്രമായി ചുരുക്കുകയായിരുന്നു. ഇതോടൊപ്ം പനി പടര്‍ന്നുവെന്ന വാര്‍ത്ത ആളുകളെ സ്വാഭാവികമായും പിന്നോട്ടടിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ഇപ്പോള്‍ നിപ്പ ഐസൊലേന്‍ വാര്‍ഡ പ്രവര്‍ത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
കോഴിക്കോടിനെ വിടാതെ നിപ വൈറസ് | Oneindia Malayalam

സാധാരണ പ്രസവ കേസുകള്‍ മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശിപ്പിക്കില്ല. അത്യാവശ്യ കേസുകളില്‍ അല്ലാത്തവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഡോക്ര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവധി എടുക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമേ അനുവദിക്കൂ. ആശുപത്രി ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെ നിര്‍ദ്ദേശവും പ്രിന്‍സിപ്പാള്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വകുപ്പ് മേധാവികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്.

English summary
nipah-none in Kozhikode medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X