Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ - ആരോഗ്യമേഖലയില്‍ നേരിയ ആശ്വാസം; ശവപ്പറമ്പായി പട്ടണങ്ങള്‍

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച രണ്ട് രോഗികളുടെ നില പുരോഗതിയില്‍ തുടരുന്നത് ആരോഗ്യമേഖലയെ ആഹ്ലാദത്തിലാക്കി. അതോടൊപ്പം നിപയെ പേടിച്ചുകഴിയുന്ന നാട്ടുകാര്‍ക്കും ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സും മലപ്പുറം സ്വദേശിയുമാണ് സുഖം പ്രാപിക്കുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരും.


ശനിയാഴ്ച രോഗ ലക്ഷണങ്ങളോടെ ആറ് പേരെ കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ മൊത്തം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17 ആയി. 193 പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 18 എണ്ണമാണ് പോസിറ്റീവുള്ളത്. ഇതില്‍ 16 പേര്‍ മരണപ്പെട്ടു. നിലവില്‍ രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ എണ്ണം 1949 ആണ്. ഇവരും നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇനിയും നിരീക്ഷണത്തിലേക്കു വരും.

blank

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ അറിയാനും മറ്റുമായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ തീരുമനിച്ചതായി ജില്ലാ കലക്ടര്‍ യു.വി ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ ആവശ്യപ്പെട്ടതായി കലക്ടര്‍ പറഞ്ഞു.


അതേസമയം, കോഴിക്കോട് നഗരവും ചെറുപട്ടണങ്ങളും നിപ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ വ്യാപാര മേഖലയില്‍ കനത്ത മാന്ദ്യം നേരിടുന്നു. റംസാന്‍ ആയിട്ടും തുണിക്കടകളിലോ തെരുവുകളിലോ തിരക്കില്ല. പേരാമ്പ്ര ഇനിയും പഴയ നിലയിലേക്കെത്തിയിട്ടില്ല. ബാലുശേരി അങ്ങാടി ഏതാണ്ട് പൂര്‍ണമായും വിജനമായിക്കിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+