കോഴിക്കോട് വീണ്ടും നിപ സംശയം; രോഗ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സയിൽ
നിപ രോഗലക്ഷണങ്ങളുമായി നാൽപതുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ.
ഒരാഴ്ച മുമ്പ് ഇവർ കോട്ടകലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗം മാറിയിരുന്നില്ല. ഇതോടെ വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സ തേടിയത്. ആരോഗ്യനില അല്പം ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.













Click it and Unblock the Notifications