കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ' വൈറസ് പനിയില്‍ പേടിച്ച് മലപ്പുറവും, പനിച്ചു മരിച്ച നാലുപേരുടെ രക്ത സാമ്പിള്‍ പരിശോധനക്കയച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വൈറല്‍പനി ബാധിച്ച് നാലുപേര്‍ മരിച്ചതോടെ മലപ്പുറവും നിപ വൈറസ് ഭീതിയില്‍. മരണപ്പെട്ടവരുടെ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചിരിക്കുകയാണ്. ഇതിനുശേഷ മാത്രമെ നിപ വൈറസ് ആണോയെന്ന് സ്ഥിരീകരിക്കാനാകൂ. നിലവില്‍ മലപ്പുറം ജില്ലയില്‍ ആര്‍ക്കും നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ഡിഎംഒ കെ.സക്കീന അറിയിച്ചു. കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍ തൊടി വേലായുധന്‍ (സുന്ദരന്‍ 48), മുന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല കൊടക്കല്ല് മന്നത്താനത്ത് പടിക്കല്‍ ഉബാഷിന്റെ ഭാര്യ ഷിജിത(23), ചട്ടിപ്പമ്പ്് പാലായില്‍ മുഹമ്മദ് ഷിബിലി (14) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. മരിച്ചവരുടെയെല്ലാം സ്രവം പൂണെയിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിട്ടുണ്ട്. റിസള്‍റ്റ് എത്തിയശേഷമെ മരണകാരണം വ്യക്തമാക്കാന്‍ കഴിയു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു വേലായുധന്റെ മരണം. മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിച്ചു. ഏതുതരം വൈറസാണ് രോഗകാരണമെന്ന് തിരിച്ചറിയാന്‍ വൈകുന്നതും സാമൂഹികമാധ്യമങ്ങളില്‍ വരുന്ന തെറ്റായ സന്ദേശങ്ങളും നാട്ടുകാരുടെ ആശങ്കകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്.

nipah


അസുഖംവന്നു രണ്ടു ദിവസത്തിനകമായിരുന്നു ഇവരുടെ മരണമെന്ന സംശയിക്കുന്നു. ആദ്യം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി അവസാനഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും മരണത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിവരുടേയും മരണങ്ങളാണ് ഗുരുതര മസ്തിഷ്‌ക ജ്വരം മൂലമുള്ള മരണമെന്ന് സംശയിക്കുന്നത്.


മലപ്പുറം ജില്ലയില്‍ പനി ബാധിച്ച നാലുപേര്‍

  • വേലായുധന്‍ എന്ന സുന്ദരന്‍

പനി ബാധിച്ച് ചികിത്സയിലിരുന്ന കൊളത്തൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍ തൊടി വേലായുധന്‍ (സുന്ദരന്‍ -48) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിച്ചു. ഭാര്യ: വസന്ത. മക്കള്‍: വിജീഷ്, വിനിത, വിജിത. മരുമക്കള്‍: ശശി (കോട്ടപ്പുറം), മോഹന്‍ ദാസ് (ചേങ്ങോട്ടൂര്‍), ഗ്രീഷ്മ(ആനമങ്ങാട്).

  • സിന്ധു(36)

തിരൂരങ്ങാടിയില്‍ വൈറല്‍പനിമൂലം മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടുമേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36) ആണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കെത്തിയ സിന്ധുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയിരുന്നത്രെ. സിന്ധു മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു.

  • ഷിജിത(23)

വൈറല്‍ പനിമൂലം തിരൂരങ്ങാടി തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23) മരിച്ചു. മക്കളില്ല. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ 1 മണിക്ക് മരിച്ചു. മാതാവ്:കാളി. അച്ഛന്‍: അയ്യപ്പന്‍. സഹോദരന്‍: മനോജ്.

  • മുഹമ്മദ് ഷിബിലി(14)

മലപ്പുറം ചട്ടിപ്പറമ്പ നെലോളിപ്പറമ്പിലെ പാല അബ്ദുശുക്കൂര്‍ മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഷിബിലി(14) പനിയെ തുടര്‍ന്ന് അന്തരിച്ചു. നെലോളിപ്പറമ്പ മുനീറുല്‍ ഇസ്ലാം മദ്രസ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി യായിരുന്നു ഇന്നലെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചതായിരുന്നു ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികൂടിയാണ്

English summary
Nipah virus: blod samples of dead persons were send for testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X