• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പാ വൈറസ്; പനി ബാധിച്ച് 12 മരണം, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം... കോഴിക്കോട് ഉന്നതതല യോഗങ്ങൾ

കോഴിക്കോട്: നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലകളിലെയും മെഡിക്കൽ ഓഫീസർമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് നിർദേശം നൽകി. പനിയോ മറ്റ് രോഗ ലക്ഷണങ്ങളുമായോ വരുന്നവരുടെ രക്ത, സ്രാവ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഇതിൽ ഒമ്പത് പേർ കോഴിക്കോട് സ്വദേശികളും മൂന്ന് പേർ മലപ്പുറം സ്വദേശികളുമാണ്. മരിച്ചവരിൽ ഏഴ് പേരുടെയും മരണകാരണം നിപ്പാ വൈറസാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പൂണെയിലെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം ലഭ്യമായാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പേരാമ്പ്രയിൽ നേരത്തെ മരണപ്പെട്ട മൂന്നുപേർക്കും നിപ്പാ വൈറസ് ബാധയേറ്റതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.

മുൻകരുതൽ...

മുൻകരുതൽ...

കോഴിക്കോട് ജില്ലയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് സംസ്ഥാനമാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. വൈറസ് ബാധിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സംബന്ധിച്ചും ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത പനി, തലവേദന, മയക്കം, തലകറക്കം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി വരുന്നവരുടെ രക്ത, സ്രാവ പരിശോധനകൾ നടത്തണമെന്നും പ്രത്യേക നിർദേശമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.

ആശുപത്രിയിൽ

ആശുപത്രിയിൽ

നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയത്. അതിനിടെ, നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പേരാമ്പ്ര സ്വദേശിക്ക് ചികിത്സ നിഷേധിച്ചതായി പരാതി ഉയർന്നു. പണമടച്ചില്ലെങ്കിൽ വെന്റിലേറ്റർ സൗകര്യം നൽകില്ലെന്ന് പറഞ്ഞെന്നാണ് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചത്. തുടർന്ന് രോഗിക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകാൻ മന്ത്രി ടിപി രാമകൃഷ്ണൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി.

ക്യാമ്പുകൾ...

ക്യാമ്പുകൾ...

നിപ്പാ വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ തുറന്നു. ചെമ്പനോട, പന്തീരക്കര, ചെറുവണ്ണൂർ എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. നേരത്തെ രോഗം ബാധിച്ചവരുമായി ഇടപഴകിയിരുന്ന മുഴുവൻ പേരുടെയും ലിസ്റ്റ് തയ്യാറാക്കി ഇവരുടെ രക്ത, സ്രവ പരിശോധനകളും നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢയുടെ പ്രത്യേക നിർദേശപ്രകാരം എൻസിഡിസിയുടെ കേന്ദ്രസംഘവും തിങ്കളാഴ്ച കോഴിക്കോട് എത്തും.

cmsvideo
  നിപ്പോ വൈറസ്, കേന്ദ്ര സംഘം കോഴിക്കോട്ട് ഇന്നെത്തും | Oneindia Malayalam
  മുൻകരുതൽ...

  മുൻകരുതൽ...

  നിപ്പാ വൈറസ് പിടിപെടാതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങളും ബോധവൽക്കരണവും നൽകുന്നുണ്ട്.

  നിപ്പാ വൈറസ് ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ...

  1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

  2. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

   നന്നായി കഴുകുക

  നന്നായി കഴുകുക

  1. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

  2. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

  3. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

  4. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

   കയ്യുറകളും, മാസ്കും

  കയ്യുറകളും, മാസ്കും

  1. രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.

  2. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കുക.

  3. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

  മുഖം മറക്കുക

  മുഖം മറക്കുക

  1.മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

  2. മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

  3. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

  4. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

  5. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ചു കഴുകേണ്ടതാണ്.

  നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിൽ; നൂറിലേറെ മരണം! ബംഗ്ലാദേശിൽ ജീവൻ നഷ്ടമായത് 161 പേർക്ക്!

  English summary
  nipah virus; death toll rises, health department issued warning.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more