Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ് ഭീതിയാല്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കതെ സ്വകാര്യ പരിശോധന നടത്തുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിക്കെതിരെ പ്രതിഷേധം

പേരാമ്പ്ര : നിപ വൈറസ് ഭീതിയാല്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കതെ സ്വകാര്യ പരിശോധന നടത്തുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിക്കെതിരെ മദ്യ നിരോധന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി രംഗത്ത്. നിപ വൈറസ് ബാധമൂലം കേരളവും പ്രത്യേകിച്ച് കോഴിക്കോട് ജില്ലയും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റേവരും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവരുമായ സീനിയര്‍ ഡോക്ടര്‍മാര്‍ നിപ ബാധിതരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ എത്തിനോക്കുക പോലും ചെയ്യാതെ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ യോഗം അപലപിച്ചു.ഇത്തരം നടപടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തുമെന്നും സെക്രട്ടറി പപ്പന്‍കന്നാട്ടി അറിയിച്ചു. നിപ ബാധിതരും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുമായി പതിനാറോളം പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടെങ്കിലും ഇവരെ പരിശോധിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരില്ല.

പകരം പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജ്ജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്, ഇവരുടെ പരിചയക്കുറവ് രോഗത്തെ ബാധിക്കുന്ന വിവരം മന്ത്രിമാരായ കെ.കെ. ഷൈലജ, ടി.പി. രാമകൃഷ്ണന്‍ എന്നിവരെ അറിയിച്ചിട്ടും സീനിയര്‍ ഡോക്ടര്‍മാര്‍ വാര്‍ഡുകളിലെത്താത്ത അവസ്ഥ തുടരുന്നതുകൊണ്ടാണ് വീട്ടുപടിക്കല്‍ കുത്തിയിരിപ്പു സമരം നടത്താന്‍ നിര്‍ബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ല പ്രസിഡന്റ് സി. ചന്തുക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗംഗന്‍ തുമ്പക്കണ്ടി, വിശ്വാമിത്രന്‍ വൈദ്യര്‍, യൂനസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

news

Recommended Video

cmsvideo
    കേരളത്തിന് പിന്നാലെ നിപ്പാ വൈറസ് ഭീതിയിൽ കർണാടകവും | Oneindia Malayalam

    നിപ വൈറസ് -ശുചീകരണ പ്രവർത്തനം നടത്തി

    വടകര:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി.ചോമ്പാല പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു.എസ്.ഐ
    പി.കെ.ജിതേഷ് നേതൃത്വം നൽകി.വടകര നഗര പരിധിയിലെ പതിനാറാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ ദിനേശൻ വെള്ളാറുള്ളി നേതൃത്വം നൽകി.കസ്റ്റംസ് റോഡ് തീരം കലാകായിക വേദി വീടുകൾ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ വ്യാസൻ പുതിയ പുരയിൽ ഉൽഘാടനം ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+