കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ്: സര്‍ക്കാരിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമ്പത്തിക സഹായം

Google Oneindia Malayalam News

കോഴിക്കോട്: നിപ വൈറസ് ബാധ നേരിടാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൊച്ചിൻ ഷിപ്പ് യാർഡിന്റെ ധനസഹായം. കോഴിക്കോട് മെഡിക്കൽ കോളേജിന് സാമുഹിക ഉത്തരവാദിത്ത ഫണ്ടിൽ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് 25 ലക്ഷം രൂപ കൈമാറി.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചിൻ കപ്പൽ നിർമാണശാല സി എസ് ആർ മേധാവി എം.ഡി വർഗീസ് 25 ലക്ഷം രൂപയുടെ കൈമാറ്റ രേഖ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് നല്‍കുകയായിരുന്നു.

Recommended Video

cmsvideo
നിപ വൈറസിന് സൗജന്യ ചികിത്സയുമായി ഡോക്ടർ അജയ് | Oneindia Malayalam
nipah


തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിത, ജില്ലാ കളക്ടർ യു.വി.ജോസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.രാജേന്ദ്രൻ, സൂപ്രണ്ട് ഡോ.സജിത് കൊച്ചിൻ ഷിപ്പ് യുഡ് ജനറൽ മാനേജർ എൻ നീലകണ്ഠൻ, പ്രൊജക്ട് ഓഫീസർ എ.ടി.യൂസഫ്, ഡി എം ഒ ഡോ. വി ജയശ്രീ എന്നിവർ സംബന്ധിച്ചു. തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്.

English summary
nipah virus-financial help by cochin shipyard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X