കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് വിപണി; 10000 കോടി നഷ്ടം, കയറ്റുമതിയും കുറഞ്ഞു

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ഭീതിയില്‍ വിപണി തകര്‍ന്നടിച്ചു. പത്ത് ദിവസത്തിനിടെ 10000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു ദിവസം സംസ്ഥാനത്ത് 2000 കോടി രൂപയുടെ പഴവര്‍ഗ കച്ചവടമാണ് നടക്കുന്നത്. ഇത് റമദാനില്‍ ഇരട്ടിയായി വര്‍ധിക്കും. വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകും. എന്നാല്‍ നിപ്പാ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം അവതാളത്തിലായി.

Mangos

റമദാനില്‍ പഴ വിപണി കൂടുതല്‍ നേട്ടം കൊയ്യുന്ന കാലമാണ്. എന്നാല്‍ റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളില്‍ വന്‍ നഷ്ടമാണ് പഴവിപണിയിലുണ്ടായത്. ഏകദേശം 10000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാകള്‍ പറയുന്നത്. വൈറസ് ഭീതിയുണ്ടായതോടെ ജനങ്ങള്‍ പഴം വാങ്ങാതെയായി. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വൈറസ് ഭീതിയുണ്ടായിരുന്നതെങ്കിലും പഴങ്ങള്‍ വാങ്ങാന്‍ സംസ്ഥാനത്തെ മൊത്തം മാര്‍ക്കറ്റുകളിലും ആളില്ലാത്ത അവസ്ഥയുണ്ടായി.

മാമ്പഴത്തിനാണ് കനത്ത തിരിച്ചടിയുണ്ടായത്. വൈറസ് വ്യാപിക്കുന്നത് പഴങ്ങളിലൂടെയാണെന്ന പ്രചാരണമാണ് തിരിച്ചടിയായത്. ഭീതി ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
News Of The Day | നിപ കാരണം കോഴിക്കോട്ടുകാരെ എല്ലാവരും അകറ്റി നിർത്തുന്നു | Oneindia Malayalam

എന്നാല്‍ വിപണികളില്‍ നിന്ന് പഴം വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കാരണം ഇവിടെ എത്തുന്ന പഴങ്ങള്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളതല്ല. ഇറക്കുമതിയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമടക്കം വരുന്നതാണ്. കോഴിക്കോട് നിപ്പാ വൈറസ് ഭീതിയുണ്ടാകുമ്പോള്‍ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പഴങ്ങള്‍ വാങ്ങുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

English summary
Nipah Virus hit Kerala Fruit Market, 10000 cr loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X