കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ പ്രതിരോധം; കേരളത്തിന് ലോകത്തിന്‍റെ അംഗീകാരം, അമേരിക്കയില്‍ മുഖ്യമന്ത്രിക്ക് ആദരം

  • By Desk
Google Oneindia Malayalam News

കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാറും ആരോഗ്യവകുപ്പം നടത്തിയ ഇടപെടലുകള്‍ ഏറെ അഭിനന്ദനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ചില കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം കേവലം രാഷ്ട്രീയ ആരോപണം ആയിട്ടാണ് സര്‍ക്കാറും പൊതുജനങ്ങളും കണ്ടിട്ടുള്ളു.

കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകളായിരുന്നു ഉണ്ടായത്. ആരോഗ്യമന്ത്രി കെകെ ശൈലജ പ്രദേശത്ത് ക്യാമ്പ് ചെയ്തായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. നിപ്പയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രതക്ക് രാജ്യത്തിന് പുറത്ത് നിന്നുവരെ അംഗീകാരങ്ങള്‍ തേടിയെത്തിയിരുന്നു.

 നിപ്പ

നിപ്പ

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളും അമേരിക്കയിലെ വൈറോളജി സ്ഥാപനവുമൊക്കെ നിപ പ്രതിരോധത്തില്‍ കേരള സര്‍ക്കാറിനെ അംഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിലെത്തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വവും അപകടകാരിയുമായ നിപ്പയെ ഫലപ്രദമായി പ്രതിരോധിച്ച കേരള സര്‍ക്കാറിന് ഉള്ള ആദരം അമേരിക്കയില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി.

ആദരം

ആദരം

അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആണ് മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെകെ ശൈലജയേയും ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. ആല്‍ബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.

വലിയ ബഹുമതി

വലിയ ബഹുമതി

എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്രസംഘത്തിലെ പ്രമുഖനില്‍ നിന്നാണ് പിണറായിവിജയന് ആദരം ലഭിച്ചത്. കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം.

ശൈലജയും

ശൈലജയും

ആദരണച്ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടില്‍ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെകെ ശൈലജയും സ്വീകരണത്തിന് നന്ദി പറഞ്ഞു.

ബാള്‍ടിമോറില്‍

ബാള്‍ടിമോറില്‍

അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ് സ്വീകരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് ഐ.എച്ച്.വി. ആദരിച്ചതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

റോബര്‍ട്ട് ഗെലോ

റോബര്‍ട്ട് ഗെലോ

ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തീരുമാനിച്ചത്

തീരുമാനിച്ചത്

നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് നമ്മെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനകേന്ദ്രമാണ് ബാള്‍ടിമോര്‍ ഐഎച്ച്‌വി എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
nipah virus institute human virology hornered kerala cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X