കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പായെ 'കൊല്ലാൻ' റിബാവൈറിൻ! മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ... ഏക മരുന്ന്...

വൈറസിനെ പൂർണ്ണമായും തടയാനാകില്ലെങ്കിലും അൽപമെങ്കിലും ഫലപ്രദമായ മരുന്നാണ് റിബവൈറിൻ.

Google Oneindia Malayalam News

Recommended Video

cmsvideo
മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ | Oneindia Malayalam

കോഴിക്കോട്: വടക്കൻ കേരളത്തിൽ 11 പേരുടെ ജീവനെടുത്ത നിപ്പാ വൈറസിനെ നേരിടാൻ മലേഷ്യയിൽ നിന്നും മരുന്ന് എത്തിച്ചു. 1998ൽ മലേഷ്യയിൽ നിപ്പാ വൈറസ് പടർന്നുപിടിച്ചപ്പോൾ ഉപയോഗിച്ച റിബാവൈറിൻ ഗുളികകളാണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

വൈറസിനെ പൂർണ്ണമായും തടയാനാകില്ലെങ്കിലും അൽപമെങ്കിലും ഫലപ്രദമായ മരുന്നാണ് റിബവൈറിൻ. നിപ്പാ വൈറസിനെ നേരിടാൻ മലേഷ്യയിൽ നിന്ന് മരുന്ന് കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഊർജ്ജിത ശ്രമങ്ങളുടെ ഫലമായാണ് ഇത്രപെട്ടെന്ന് മരുന്നുകൊണ്ടുവരാനായത്.

അൽപമെങ്കിലും...

അൽപമെങ്കിലും...

നിപ്പാ വൈറസിനെതിരായ പ്രതിപ്രവർത്തനങ്ങളെ സഹായിക്കുന്ന മരുന്നാണ് റിബൈ വൈറിൻ. നിപ്പാ വൈറസിനെ പ്രതിരോധിക്കാൻ അൽപമെങ്കിലും ഫലപ്രദമായിട്ടുള്ളതും ഈ മരുന്ന് മാത്രമാണ്. റിബാ വൈറിന്റെ ക്ലിനിക്കൽ പരീക്ഷണവും വിജയവും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, നിപ്പാ വൈറസിനെതിരെയുള്ള ഒരേയൊരു മരുന്ന് റിബാ വൈറിൻ മാത്രമാണ്.

 മലേഷ്യയിൽ നിന്ന്...

മലേഷ്യയിൽ നിന്ന്...

നിപ്പാ വൈറസിനെ നേരിടാൻ മലേഷ്യയിൽ നിന്ന് മരുന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 8000 റിബാവൈറിൻ ഗുളികകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച മേഖലകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഡോക്ടർമാരുടെ നിർദേശപ്രകാരം ഈ മരുന്ന് വിതരണം ചെയ്യും.

 ആശങ്ക വേണ്ട...

ആശങ്ക വേണ്ട...

അതേസമയം, നിപ്പാവൈറസ് ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വൈറസിന്റെ വ്യാപനം തടുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയകരമാണെന്നും, എന്നാൽ ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിപ്പാ വൈറസിന്റെ പേരിൽ വവ്വാലുകളെ ഭയക്കേണ്ടതില്ലെന്നും, ഇക്കാരണത്താൽ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങൾ തകർക്കരുതെന്നും മന്ത്രി കെകെ ശൈലജ അഭ്യർത്ഥിച്ചു.

സർക്കാർ സഹായം...

സർക്കാർ സഹായം...

നിപ്പാ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപ്പെട്ട് മരിച്ച പേരാമ്പ്ര ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ട് മക്കൾക്കും സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകും. ലിനിയുടെ ഭർത്താവ് സജീഷിന് താൽപ്പര്യമുണ്ടെങ്കിൽ സർക്കാർ സർവ്വീസിൽ ജോലിയും നൽകും. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. വൈറസ് ബാധിതരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.

 രണ്ടുപേർ കൂടി...

രണ്ടുപേർ കൂടി...

അതേസമയം, ബുധനാഴ്ച നിപ്പാ വൈറസ് ലക്ഷണങ്ങളോടെ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 17 ആയി. എന്നാൽ ഇവരിലാരിലും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം സ്വദേശിയായ 30കാരനെയും വയനാട് സ്വദേശിനിയായ രണ്ട് വയസുകാരിയെയും സമാന രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം രാത്രിയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

English summary
nipah virus in kerala; ribavirin tablets brought to kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X