Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ്: താമരശേരി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും മൂന്നു ദിവസത്തെ പ്രാർഥന

കോഴിക്കോട്: പകർച്ചപ്പനിയ്ക്കെതിരെ മൂന്നു ദിവസം പ്രത്യേക അപേക്ഷയും ഉപവാസവും സംഘടിപ്പിക്കാൻ താമരശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന നിപ്പാ വൈറസ് പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചുകൊണ്ടും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ സാഹചര്യത്തെ നേരിടേണ്ടതാണ്.

നമ്മുടെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും ഇന്നു മുതൽ വെള്ളിയാഴ്ച വരെ മൂന്ന് ദിവസം പ്രത്യേക പ്രാർത്ഥനകൾ നടത്തേണ്ടതാണ്. മൂന്നാം ദിവസമായ വെള്ളിയാഴ്ച ഉപവാസ ദിനമായി ആചരിക്കണം. നമ്മുടെ പ്രാർത്ഥനയും ഉപവാസവും ഈ പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

church

Recommended Video

cmsvideo
    മലയാളികൾക്ക് നിപ പിടിപെടാൻ കാരണം ഇതൊക്കെ | Oneindia Malayalam

    നമ്മുടെ പ്രാർത്ഥനകളിൽ ഇതിനോടകം മരണമടഞ്ഞവരെയും രോഗബാധിതരെയും അവരുടെ കുടുംബങ്ങളെയും അനുസ്മരിക്കാം. ഏറെ പ്രത്യേകമായി രോഗീപരിചരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+