കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ മാസ്‌കും ഗ്ലൗസും... പാറക്കല്‍ അബ്ദുള്ളയുടെ വിശദീകരണം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ മാസ്‌കും ഗ്ലൗസും ധരിച്ചായിരുന്നു കുറ്റ്യാടി എംഎല്‍എ പാറക്കല്‍ എംഎല്‍എ എത്തിയത്. നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലക്കാരുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ എത്തിയത് എന്നായിരുന്നു സഭയില്‍ വച്ച് തന്നെ അദ്ദേഹം പറഞ്ഞത്.

എന്നാല്‍ പാറക്കല്‍ അബ്ദുള്ളയുടെ നടപടി രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തെ അപഹസിക്കുന്നതായിപ്പോയി എംഎല്‍എയുടെ നടപടി എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചത്. കോമാളിവേഷം കെട്ടി എന്നായിരുന്നു മറ്റ് ചിലര്‍ വിമര്‍ശിച്ചത്. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. പാറക്കല്‍ അബ്ദുള്ളയ്ക്ക് ചുട്ട മറുപടിയും ആരോഗ്യമന്ത്രി നല്‍കിയിരുന്നു.

Parakkal Abdulla

എന്നാല്‍ താന്‍ ചെയ്തതില്‍ ഒരു പിശകും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പാറക്കല്‍ അബ്ദുള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നത്. നാട്ടിലെ ജനങ്ങളുടെ നിസ്സഹായാവസ്ഥ വിശദീകരിക്കാന്‍ വേണ്ടിയാണ് താന്‍ മാസ്‌കും കൈയ്യുറയും ധരിച്ച് സഭയില്‍ പ്രവേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും അദ്ദേഹം തയ്യാറാണ്. എന്നാല്‍ അതുകൊണ്ടൊന്നും നാട്ടിലെ ഭീതി മാറിയിട്ടില്ല എന്നാണ് അബ്ദുള്ളയുടെ പക്ഷം. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇപ്പോഴുള്ളതൊന്നും പോരെന്നും കൂടുതല്‍ ഊര്‍ജ്ജിതം ആക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം തന്നെ പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ പ്രതികരിക്കുകയും വേണം. അത് ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
Nipah Virus: Parakkal Abdulla explains his act at Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X