കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ ഭീതി ഒഴിയുന്നു; ചികിത്സയിൽ കഴിയുന്ന 3 പേർക്കും നിപ്പയില്ല, പരിശോധനാ ഫലം നെഗറ്റീവ്

Google Oneindia Malayalam News

Recommended Video

cmsvideo
നിപ്പ ഭീതി ഒഴിയുന്നു, ചികിത്സയിൽ കഴിയുന്ന 3 പേർക്കും നിപ്പയില്ല

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ആശങ്കയൊഴിയുന്നു. നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി നിപ്പയില്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണ് മൂന്ന് പേർക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചത്. കളമശ്ശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതോടെ നിപ്പാ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ആർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ? ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ? ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി

നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപ്പാ ലക്ഷണങ്ങളില്ല. അതേസമയം നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ഊർജ്ജിതമായി തുടരുകയാണ്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ജൂലൈ പകുതി വരെയെങ്കിലും നിപ്പാ ജാഗ്രത തുടരും.

nippa

കളമശ്ശേരിയിൽ നിപ്പാ ബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കുന്നു. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞു. പരസഹായമില്ലാതെ നടക്കാനും ആരംഭിച്ചിട്ടുണ്ട്. എങ്കിലും പൂർണമായി നിപ്പാ വൈറസിന്റെ സന്നിധ്യം വിദ്യാർത്ഥിയുടെ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രമാകും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുക.

നിലവിൽ നിപ്പാ ലക്ഷണങ്ങളുമായി ആരും സംസ്ഥാനത്ത് ചികിത്സ തേടിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകുവാൻ മൂന്നംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

English summary
Nipah Virus sample test negative for 3 more people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X