കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ രണ്ടാം ഘട്ടം: ഭയം വേണ്ട... ഭീതി ഒഴിഞ്ഞു; ഇനി കരുതല്‍ മാത്രം മതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. നിപ്പാ വൈറസ് രണ്ടാം ഘട്ട വ്യാപനം ഏറെ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ ആണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച് ഭീതി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ശൈലജ ടീച്ചര്‍ വിശദീകരിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരുന്നു ആരോഗ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.

Nipah

നിപ്പാ വൈറസ് ബാധ ഇപ്പോള്‍ നിയന്ത്രണ വിധേയം ആണ്. എന്നാല്‍ ജൂണ്‍ 30 വരെ നിരീക്ഷണങ്ങള്‍ തുടരാനാണ് തീരുമാനം. അതുവരെയുള്ള സമയം ഏറെ ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ പകുതിയോടെ തന്നെ ആശങ്കകള്‍ അവസാനിക്കും എന്നും മന്ത്രി പറഞ്ഞു.

എങ്ങനെയാണ് നിപ്പാ വൈറസ് കേരളത്തില്‍ എത്തിയത് എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് ഇനിയും സമയം എടുക്കും എന്നാണ് കരുതുന്നത്. മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച വിശദമായ പഠനം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ആയിരത്തില്‍ പരം ആളുകള്‍ നിരീക്ഷണത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

English summary
Nipah Virus Second Wave: No need to worry, every thing under control- Kerala Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X