കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിനി മാലാഖയാണെങ്കിലും അല്ലെങ്കിലും.... അഭിമാനമാണ് അവളെ ഓര്‍ത്ത്; ലിനിയുടെ ഭര്‍ത്താവ് സജീഷ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മരണങ്ങള്‍ എന്നും വേദനാജനകങ്ങളാണ്. എന്നാല്‍ ചില മരണങ്ങള്‍ വേദനകളേക്കാള്‍ മനസ്സില്‍ പടര്‍ന്ന് കിടക്കും. അങ്ങനെയുള്ള ഒരു മരണം ആയിരുന്നു നഴ്‌സ് ലിനിയുടേത്. നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചപ്പോള്‍ ആയിരുന്നു പേരാമ്പ്രയിലെ നഴ്‌സ് ലിനിയ്ക്കും വൈറസ് ബാധയേറ്റത്. ഒടുവില്‍ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലിനിയുടെ മരണം മലയാളികളുടെ മനസ്സിനെ ഏറെ സ്പര്‍ശിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ്, അവസാനമായി തന്റെ ഭര്‍ത്താവിന് ലിനി എഴുതിയ കുറിപ്പായിരുന്നു അത്. ലോകമാധ്യമങ്ങളില്‍ പോലും അത് വലിയ വാര്‍ത്തയായി.

Sister Lini

ലിനിയുടെ മരണ ശേഷം അവരെ 'മാലാഖ' എന്ന് വിശേഷിപ്പിക്കുകയുണ്ടായി പലരും. അങ്ങനെ ഒരു വിശേഷണത്തിലൂടെ ലിനിയെ വില കുറച്ച് കാണിക്കരുത് എന്നായി മറ്റ് ചിലര്‍. ലിനി മാലാഖയാകട്ടെ, അല്ലാതിരിക്കട്ടെ, അവരുടെ മരണം സൃഷ്ടിച്ച വിടവ് വളരെ വലുത് തന്നെയാണ്.

തന്റെ പ്രിയതമയെക്കുറിച്ച് ഏറെ പറയാനുണ്ട് ഭര്‍ത്താവ് സജീഷിന്. അവളെ കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് സജീഷ് പിന്നീട് പ്രതികരിച്ചത്. ജോലിയോട് അത്രയേറെ ആത്മാര്‍ത്ഥതയും സ്‌നേഹവും ഉണ്ടായിരുന്ന ആളായിരുന്നു ലിനി എന്നാണ് സജീഷ് പറയുന്നത്. ഏറ്റവും ഒടുവില്‍ ഫോണില്‍ വിളിച്ചപ്പോഴും പനിയുണ്ടെന്ന് പറഞ്ഞിരുന്നത്രെ. ലീവ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും സമ്മതിച്ചില്ല. ആശുപത്രിയിലെ രോഗികളെ കുറിച്ചായിരുന്നു ലിനിയുടെ കരുതല്‍.

ലിനിയുടെ രോഗവിവരം അറിഞ്ഞാണ് സജീഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അവസാനമായി അല്‍പ നിമിഷങ്ങള്‍ മാത്രെ സജീഷിന് ലിനിയെ കാണാന്‍ കഴിഞ്ഞുള്ളു. മരണ ശേഷം ലിനിയുടെ മൃതദേഹം ആശുപത്രി വളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

Recommended Video

cmsvideo
ലിനിയുടെ വൈറലായ കത്തിൽ ഒരു ജീവനുണ്ട് | Oneindia Malayalam

ലിനിയുടെ കുടുംബക്കോട് അനുതാപപൂര്‍ണമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.

English summary
Nipah Virus : Sister Lini's husband says, he feels proud of her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X