കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ വൈറസ് വ്യാപിച്ചേക്കാം; ജാഗ്രത വേണം, പഴങ്ങള്‍ കഴിക്കുമ്പോള്‍... ഡിസംബര്‍-ജൂണ്‍ വേളയില്‍

Google Oneindia Malayalam News

കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ഇനിയും വ്യാപിച്ചേക്കാം. ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുക്കം തുടങ്ങി. ഡിംസബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് വൈറസിന്റെ വ്യാപന കാലം. വവ്വാല്‍ കടിച്ചെന്ന് സംശയമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുത്. ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Nipah

പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ വൃത്തിയായി കഴുകണം. ശ്വസന സംബന്ധമായ അസുഖം, ചുമ എന്നിവ വരുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത്തരം രോഗങ്ങള്‍ക്ക് ചികില്‍സ തേടിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു.

മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്

കഴിഞ്ഞ മെയിലാണ് കേരളത്തില്‍ നിപ്പാ വൈറസ് ബാധയുണ്ടായത്. നിരവധി പേര്‍ മരിക്കാനിടയായ വൈറസ് ബാധയുടെ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വവ്വാലുകളില്‍ നിന്ന് പഴങ്ങളിലേക്കും അതുവഴി മനുഷ്യ ശരീരത്തിലേക്കും വ്യാപിക്കുന്നു എന്ന നിഗമനത്തിലാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എത്തിച്ചേര്‍ന്നത്.

ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചാണ് വൈറസിനെ നേരിട്ടത്. മലബാര്‍ മേഖലിയലായിരുന്നു ഭീതി. കേരളത്തില്‍ നിന്നു കയറ്റി അയക്കുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിദേശ രാജ്യങ്ങള്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 18 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചെന്നാണ് കണ്ടെത്തിയത്. എന്നാല്‍ 23 പേര്‍ മരിച്ചെന്ന് അന്താരാഷ്ട്ര ജേണലില്‍ അടുത്തിടെ ലേഖനം വന്നിരുന്നു.

English summary
Nipah Virus threat: Health department takes Precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X