കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാമാരിയെ തടഞ്ഞത് നേരത്തെയുള്ള സ്ഥിരീകരണമെന്ന് ബേബി മെമ്മോറിയല്‍, പിതാവ് ഗുരുതരാവസ്ഥയില്‍തന്നെ, പ്രതിശ്രുത വധുവിന് നിപ വൈറസല്ല

Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്രയിലെ ചങ്ങരോത്ത് സൂപ്പിക്കടയില്‍ സഹോദരങ്ങള്‍ മരിക്കാനിടയായത് നിപ വൈറസ് ബാധമൂലമെന്ന് ആദ്യം കണ്ടെത്തിയ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലാണ് ഈ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍നിന്നതെന്ന് ഡോക്റ്റര്‍മാര്‍. മരണപ്പെട്ട സാലിഹിന്റെ ഗുരുതരാവസ്ഥയും, സഹോദരന്‍ ഇതേ രോഗ ലക്ഷണങ്ങളോടെ മരണപ്പെട്ടുവെന്നതും കുടുംബാംഗങ്ങള്‍ ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നതുമാണ് സംശയമുണര്‍ത്തിയത്. തുടര്‍ന്ന് മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് രോഗിയുടെ ബന്ധുവിന്റെ കൈവശം നേരിട്ട് സാമ്പിള്‍ കൊടുത്തുവിടുകയായിരുന്നു.

ഇന്ത്യയില്‍ ഇതിന് മുമ്പ് പശ്ചിമ ബംഗാളില്‍ മാത്രമാണ് നിപ വൈറസ് ബാധയുണ്ടായത്. അത്തരത്തിലൊരു മഹാമാരിയായി പടരുന്നതിന് മുമ്പ് തന്നെ രോഗം സ്ഥിരീകരിക്കാനായതും, സര്‍ക്കാരില്‍ നിന്നുണ്ടായ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ചതായി ബേബി മെമ്മോറിയല്‍ ക്രിറ്റികല്‍ കെയര്‍ വിഭാഗത്തിലെ ഡോ.അനൂപ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെയ് 17-ന് പുലര്‍ച്ചെ രണ്ടരയോടെ ഡോ.അനൂപിന്റെയടുത്താണ് സാലിഹിനെ ബന്ധുക്കള്‍ കൊണ്ടുവന്നത്. സാലിഹിന്റെ കുടുംബാംഗങ്ങളും സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍, അവരോടുകൂടി ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ചു.

baby

ആശുപത്രിയിലെ തന്നെ ഡോ.സി.ജയകൃഷ്ണനുമായി ചേര്‍ന്നാണ് ലക്ഷണങ്ങള്‍ വിലയിരുത്തി, സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിട്ടത്. മരിച്ച സാലിഹ്, ബന്ധു കണ്ടോത്ത് മറിയം എന്നിവരടക്കം മൂന്ന് പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ സാലിഹിന്റെ പിതാവ് മൂസ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നാദാപുരത്തുകാരനായ അശോകനും വെന്റിലേറ്ററില്‍ തന്നെയാണ്. എങ്കിലും, ഇയാള്‍ക്ക് നിപ വൈറസ് ആണെന്നത് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. സാലിഹിന്റെ പ്രതിശ്രുത വധു ആത്വിഫയുടേത് നിപ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ വൈറസ് ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനേ ഇത് ഉപകരിക്കൂ. എല്ലാവരും മാസ്‌കുമായി നടക്കേണ്ട കാര്യമില്ല. വെള്ളത്തിലൂടെ പടരുമെന്നതും തെറ്റായ ധാരണയാണ്. രോഗികളുമായോ, സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായോ അടുത്തിടപഴകുന്നവരാണ് മാസ്‌ക്, കൈയ്യുറകള്‍ തുടങ്ങിയ മുന്‍കരുതല്‍ എടുക്കേണ്ടത്. പത്രസമ്മേളനത്തില്‍ ഡോ.സി.ജയകൃഷ്ണന്‍, ഡോ.ഫാബിത്ത് മൊയ്തീന്‍, ഡോ.കെ.അജിത് ഗോപാല്‍, ഡോ.ജി.ഗംഗാ പ്രസാദ് എന്നിവരും പങ്കെടുത്ത

English summary
NIpaha virus affected a family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X