കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു; പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്
തിരുവനന്തപുരം: കോഴിക്കോട് ചികിത്സയിലുളള 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബിൽ നിന്നുളള പരിശോധനാഫലം പോസിറ്റീവ്. . മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. നേരത്തെ കോഴിക്കോടുള്ള വൈറോളജി ലാബിലെ പരിശോധനയിലും നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമെ അന്തിമ സ്ഥിരീകരണം ആകുവെന്നാണ് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചത്. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റും.

മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ- 0483 2732010. കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാം തവണയാണ്. മഞ്ചേരിയിൽ 30 പ്രത്യേക വാർഡുകൾ ആരംഭിച്ചു. കൺട്രോൾ ആരഭിച്ചു. മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
സമ്പർക്ക പട്ടിക ശാസ്ത്രീയമായി തയ്യാറാക്കും. കുട്ടിയുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾക്ക് പനി ബാധിച്ചിട്ടുണ്ട്. അയാൾ നിരീക്ഷണത്തിലാണ്. വൈറൽ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications