കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതിയില്‍ അയല്‍ സംസ്ഥാനങ്ങളും.. റോഡ് പണിക്കെത്തിയ തമിഴ്നാട്ടുകാരന് നിപ്പയെന്ന് സ്ഥിരീകരിച്ചു

  • By Desk
Google Oneindia Malayalam News

സംസ്ഥാനത്ത് നിപ്പ വൈറസ് പടരുന്നു. ഏഴ് ജില്ലകളിലായി 29 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നാണ് പുതിയ വിവരം. ഇതില്‍ കോഴിക്കോട് പതിനൊന്ന് പേരും മലപ്പുറത്ത് ഒമ്പത് പേരും എറണാകുളത്ത് നാല് പേരും തിരുവനന്തപുരം ,തൃശ്ശൂര്‍ , വയനാട് എന്നിവിടങ്ങളില്‍ ഓരോ ആള്‍ വീതവുമാണ് ഉള്ളത്. അതിനിടെ കോട്ടയത്ത് രേഗമുണ്ടെന്ന സംശയിച്ച രണ്ട് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ്പ ബാധിതരുമായി അടുത്ത് ഇടപഴകിയ 160 പേരുടെ സാമ്പിളുകള്‍ ഇതിനകം മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ കേരളത്തില്‍ റോഡ് പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കും നിപ്പയാണെന്ന് സ്ഥിരീകരിച്ചു.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

കര്‍ണാടകത്തില്‍ നിപ്പ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ്നാട്ടുകാരനും നിപ്പയെന്ന് സംശയം. കേരളത്തില്‍ റോഡ് പണിക്ക് വന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി പെരിയ സാമി (40) ക്കാണ് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

പരിശോധന

പരിശോധന

ചെക്ക് പോസ്റ്റുകളിലും തമിഴ്നാട് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്‍റെ പരിശോധനാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് നിപ്പാ ബാധയേറ്റതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. മാംഗ്ലൂരില്‍ 75 കാരവും 20 കാരിക്കുമാണ് വൈറസ് ബാധയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും കേരളത്തില്‍ എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈറസ് ബാധിച്ച ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടതാകാം വൈറസ് ബാധയേല്‍ക്കാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ കണക്കാക്കുന്നത്.

റിബാവിറിന്‍

റിബാവിറിന്‍

നിപ്പാ ബാധയേറ്റവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റിബാവൈറിന്‍ ഗുളിക കൊടുത്തുതുടങ്ങി. നിപ്പ ബാധയുണ്ടെന്ന് സ്ഥിരീകരിച്ച ഒരാള്‍ക്കും നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കുമാണ് ഗുളിക നല്‍കിയത്. ഇവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Recommended Video

cmsvideo
നിപ വൈറസ് ലക്ഷണങ്ങളോടെ സംസ്ഥാനത്ത് 29 പേര്‍ ചികിത്സയില്‍ | Oneindia Malayalam
കാരണം കണ്ടെത്താതെ

കാരണം കണ്ടെത്താതെ

രോഗം എത്തിച്ചത് വവ്വാലാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്ഥിരീകരണത്തിനായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്നെത്തുമെന്നാണ് വിവരം. നിപ്പയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിപാ വൈറസ് പടരാന്‍ കാരണം കൂടുതല്‍ പേര്‍ മരിച്ച പേരാമ്പ്ര ചങ്ങരോത്തെ വീട്ടിലെ വവ്വാലുകളാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണവും ഇന്നുണ്ടാകും. കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍, സമീപത്തെ വീടുകളിലെ മറ്റ് ജിവികള്‍ എന്നിവയുടെ സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയക്ക് അയച്ചിരുന്നു.

English summary
nipha virus spreads to tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X