കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതി: തൃശ്ശൂര്‍ മെ‍‍ഡിക്കല്‍ കോളേജില്‍ അടച്ചിട്ട പോസ്റ്റ്‌മോര്‍ട്ടം മുറി ഭാഗികമായി തുറന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിപ്പാ വൈറസ് ഭീതിയെത്തുടര്‍ന്ന് ഒരാഴ്ചായി അടച്ചിട്ട തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം പോസ്റ്റ്‌മോര്‍ട്ടം മുറിയുടെ ഒരു ഭാഗം തുറന്നു. കുന്നംകുളത്തു പനിബാധിച്ചു മരിച്ച ബംഗാള്‍ സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനു പിന്നാലെയാണ് മുറിയടച്ചത്. മുറി അണുവിമുക്തമാക്കാന്‍ ആവശ്യപ്പെട്ട് ഫോറന്‍സിക് വിഭാഗം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹെല്‍ത്ത് വിഭാഗത്തിനു കത്ത് നല്‍കിയിരുന്നു.


ഒരാഴ്ച കഴിഞ്ഞിട്ടും അണുവിമുക്തമാക്കാതിരുന്നത് ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്. നിപ്പാ അടക്കമുള്ള പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട നടപടികളാണിവ. ഇതു ചൂണ്ടിക്കാട്ടി ഫോറന്‍സിക് വിഭാഗത്തിലെ സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.

nipahvirus1

ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയാണ്. അനാസ്ഥയക്കതിരെ വകുപ്പ് മന്ത്രിക്ക് ഫോറന്‍സിക് വിഭാഗം പരാതി നല്‍കി. മരിച്ചയാളുടെ രക്തസാമ്പിള്‍ പരിശോധിച്ച മണിപ്പൂരിലെ ലാബ് അധികൃതരുമായി ഫോറന്‍സിക് വിഭാഗത്തിലെ ആളുകള്‍ ബന്ധപ്പെട്ടപ്പോള്‍ നിപ്പാ ഇല്ലെന്നാണ് അറിയിച്ചത്. വ്യക്തമായ റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ വേണമെന്നിരിക്കെ ഫോണിലൂടെ പ്രാഥമിക റിപ്പോര്‍ട്ട് അറിഞ്ഞതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ അടച്ചിട്ട പോസ്റ്റുമോര്‍ട്ട മുറി വ്യാഴാഴ്ച തുറക്കുകയായിരുന്നു.

Recommended Video

cmsvideo
News Of The Day | നിപ കാരണം കോഴിക്കോട്ടുകാരെ എല്ലാവരും അകറ്റി നിർത്തുന്നു | Oneindia Malayalam

English summary
Nippah: postmortem room reopens in Thrissur medical college hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X