നിറപറയ്ക്ക് മുന്നില്‍ ഒരു ദിവസം മാത്രം.... എന്ത് സംഭവിയ്ക്കും?
തിരുവനന്തപുരം: നിറപറയുടെ മൂന്ന് കറി പൗഡറുകളില്‍ മായം കണ്ടെത്തിയ വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ കടന്നുപോയി. എന്തായിരിയ്ക്കും ഇക്കാര്യത്തില്‍ സംഭവിയ്ക്കുക?
കമ്പനി ഇതുവരെ വിപണിയില്‍ നിന്ന് മായം കലര്‍ന്ന കറി പൗഡറുകള്‍ പിന്‍വലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്കിയ സമയപരിധിയും അവസാനിയ്ക്കുകയാണ്.

സെപ്തംബര്‍ 9
മായം കലര്‍ന്നതായി കണ്ടെത്തിയ ഉത്പന്നങ്ങള്‍ സെപ്തംബര്‍ 9 ന് മുമ്പ് വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാനാണ് നിറപയ്ക്ക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഇ മെയില്‍ കിട്ടിയില്ലേ
ഇമെയില്‍ സന്ദേശമാണ് ഇത് സംബന്ധിച്ച് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണത്രെ അവര്‍ പറയുന്നത്.

കത്തയച്ചു
കാര്യങ്ങള്‍ ഇങ്ങനെ ആയപ്പോള്‍ കത്ത് മുഖേനെ തന്നെ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വിവരം അറിയിച്ചുകഴിഞ്ഞു.

വിപണിയില്‍
എന്നാല്‍ നിറപറയുടെ ഉത്പന്നങ്ങള്‍ ഇതുവരെ വിപണിയില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങിയിട്ടില്ലെന്നാണ് വിവരം. മണിക്കൂറുകള്‍ മാത്രമാണ് കമ്പനിയുടം മുന്നില്‍ ഇനി അവശേഷിയ്ക്കുന്നത്.

കോടതിയില്‍ പോയോ
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഉത്തരവിനെതിരെ നിറപറ കമ്പനി ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഇനി എന്ത് നടപടി സ്വീകരിയ്ക്കും എന്നത് സംബന്ധിച്ചും വിവരം ഒന്നും ഇല്ല.

ജനങ്ങള്‍ ഉപേക്ഷിച്ചോ?
നിറപറയുടെ ഉത്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെ കടകളില്‍ ഉത്പന്നങ്ങള്‍ ചെലവാകാതെ കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏത് പൊടി
നിറപറയുടെ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.

എന്ത് മായം?
ഇത്തരം പൊടികളില്‍ ഒരിയ്ക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത സ്ഥാനം ആണ് സ്റ്റാര്‍ച്ച്(അന്നജം). എന്നാല്‍ നിറപറയുടെ പൊടികളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് കണ്ടെത്തി.

9 ജില്ലകളില്‍
സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്ന് നിറപറയ്ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.

ഫലം വരാനുണ്ട്
കറി പൗഡറുകളില്‍ വേറെ എന്തെങ്കിലും മായം ചേര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിയ്ക്കുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ ഉടനെ ലഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications