കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറപറയ്ക്ക് മുന്നില്‍ ഒരു ദിവസം മാത്രം.... എന്ത് സംഭവിയ്ക്കും?

Google Oneindia Malayalam News

തിരുവനന്തപുരം: നിറപറയുടെ മൂന്ന് കറി പൗഡറുകളില്‍ മായം കണ്ടെത്തിയ വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ കടന്നുപോയി. എന്തായിരിയ്ക്കും ഇക്കാര്യത്തില്‍ സംഭവിയ്ക്കുക?

കമ്പനി ഇതുവരെ വിപണിയില്‍ നിന്ന് മായം കലര്‍ന്ന കറി പൗഡറുകള്‍ പിന്‍വലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ സമയപരിധിയും അവസാനിയ്ക്കുകയാണ്.

സെപ്തംബര്‍ 9

സെപ്തംബര്‍ 9

മായം കലര്‍ന്നതായി കണ്ടെത്തിയ ഉത്പന്നങ്ങള്‍ സെപ്തംബര്‍ 9 ന് മുമ്പ് വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാനാണ് നിറപയ്ക്ക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഇ മെയില്‍ കിട്ടിയില്ലേ

ഇ മെയില്‍ കിട്ടിയില്ലേ

ഇമെയില്‍ സന്ദേശമാണ് ഇത് സംബന്ധിച്ച് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണത്രെ അവര്‍ പറയുന്നത്.

കത്തയച്ചു

കത്തയച്ചു

കാര്യങ്ങള്‍ ഇങ്ങനെ ആയപ്പോള്‍ കത്ത് മുഖേനെ തന്നെ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വിവരം അറിയിച്ചുകഴിഞ്ഞു.

വിപണിയില്‍

വിപണിയില്‍

എന്നാല്‍ നിറപറയുടെ ഉത്പന്നങ്ങള്‍ ഇതുവരെ വിപണിയില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങിയിട്ടില്ലെന്നാണ് വിവരം. മണിക്കൂറുകള്‍ മാത്രമാണ് കമ്പനിയുടം മുന്നില്‍ ഇനി അവശേഷിയ്ക്കുന്നത്.

കോടതിയില്‍ പോയോ

കോടതിയില്‍ പോയോ

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഉത്തരവിനെതിരെ നിറപറ കമ്പനി ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഇനി എന്ത് നടപടി സ്വീകരിയ്ക്കും എന്നത് സംബന്ധിച്ചും വിവരം ഒന്നും ഇല്ല.

 ജനങ്ങള്‍ ഉപേക്ഷിച്ചോ?

ജനങ്ങള്‍ ഉപേക്ഷിച്ചോ?

നിറപറയുടെ ഉത്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെ കടകളില്‍ ഉത്പന്നങ്ങള്‍ ചെലവാകാതെ കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏത് പൊടി

ഏത് പൊടി

നിറപറയുടെ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.

എന്ത് മായം?

എന്ത് മായം?

ഇത്തരം പൊടികളില്‍ ഒരിയ്ക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത സ്ഥാനം ആണ് സ്റ്റാര്‍ച്ച്(അന്നജം). എന്നാല്‍ നിറപറയുടെ പൊടികളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് കണ്ടെത്തി.

9 ജില്ലകളില്‍

9 ജില്ലകളില്‍

സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്ന് നിറപറയ്‌ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.

ഫലം വരാനുണ്ട്

ഫലം വരാനുണ്ട്

കറി പൗഡറുകളില്‍ വേറെ എന്തെങ്കിലും മായം ചേര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിയ്ക്കുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ ഉടനെ ലഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Nirapara Case: Last date to withdraw the products is September 9.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X