നിറപറയിലെ മായം... കാവ്യ മാധവനെതിരെ കേസെടുക്കുമോ?
നിറപറയുടെ മൂന്ന് കറി പൗഡറുകള്ക്കാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇതോടൊപ്പം കമ്പനിയ്ക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
'പരിശുദ്ധം' എന്ന അവകാശവാദമാണ് പരസ്യങ്ങളില്‍ നിറപറ ഉപയോഗിച്ചിട്ടുള്ളത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശവാദം പരസ്യത്തിലും ഉത്പന്നത്തിന്റെ പായ്ക്കറ്റുകളിലും ഉന്നയിച്ചതിനെതിരെയാണ് കേസ്.
നിറപറയുടെ പ്രധാനപ്പെട്ട പരസ്യ മോഡല്‍ ആണ് കാവ്യ മാധവന്. അങ്ങനെയെങ്കില്‍ കാവ്യ മാധവനെതിരേയും കേസ് എടുക്കുമോ... പെട്ടുപോയാല്‍ കാവ്യ മാത്രമല്ല, മറ്റ് പല പ്രമുഖരും പെടും!

കാവ്യ മാധവന്
നിറപറയുടെ പരസ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ ആണ് ചലച്ചിത്ര താരമായ കാവ്യ മാധവന്. ഈ പരസ്യങ്ങളെല്ലാം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടവയും ആണ്.

കേസെടുക്കുമോ
തെറ്റിദ്ധരിപ്പിയ്ക്കുന്ന അവകാശ വാദങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ചതിന് കാവ്യ മാധവനെതിരെ കേസെടുക്കുമോ എന്നാണ് ചോദ്യം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായ ഭക്ഷ്യസുരക്ഷാ വകുപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ബച്ചന് കുടുങ്ങി
മാഗി വിവാദം വന്നപ്പോള്‍ നെസ്ലെയുടെ മോഡലുകള്‍ ആയിരുന്ന അമിതാഭ് ബച്ചനെതിരേയും മാധുരി ദീക്ഷിതിനെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കാവ്യ എന്ത് ചെയ്യാന്‍
പരസ്യത്തില്‍ അഭിനയിയ്ക്കുക എന്നല്ലാതെ ഉത്പന്നത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് കണ്ട് പിടിയ്ക്കാന്‍ മോഡലിന് കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം.

പ്രതികരിച്ചില്ല
കാവ്യ മാധവനെതിരെ കേസെടുക്കണം എന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കാവ്യ മാധവന് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

വിലങ്ങ് വീഴുമോ
നിറപറ വിഷയത്തില്‍ കാവ്യ മാധവനെതിരെ കേസെടുത്താല്‍ അത് കേരള ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആകും.

കാവ്യ മാത്രമല്ല
നിറപറയുടെ പരസ്യങ്ങളില്‍ കാവ്യ മാധവന് മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. വേറേയും സെലിബ്രിറ്റികളുണ്ട്.

കറി പൗഡറില്‍
കറി പൗഡറുകളുടെ പരസ്യങ്ങളില്‍ കാവ്യയെ കൂടാതെ ടെലിവഷന്‍ അവതാരകയും പാചക വിദഗ്ധയും ആയ ലക്ഷ്മി നായരും മോഡല്‍ ആയി അഭിനയിച്ചിട്ടുണ്ട്.

ഖുശ്ബുവും ശോഭനയും
ഖുശ്ബുവും ശോഭനയും എല്ലാ നിറപറയുടെ പരസ്യ മോഡലുകള്‍ ആണ്. എന്നാല്‍ ഇവര്‍ കറി പൗഡറുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടില്ല.

ശ്രദ്ധേയമായ പസ്യങ്ങള്‍
നിറപറയുടെ വ്യത്യസ്ത ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ എപ്പോഴും കാണാവുന്നവയാണ്. നിര്‍മാണത്തിലെ മികവ് കൊണ്ടു തന്നെ ഈ പരസ്യങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications