കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിൽ ചാണ്ടിയെങ്കിൽ നിര്‍മൽ ചിട്ടി തട്ടിപ്പിൽ ശിവകുമാർ? 600 കോടിയുടെ തട്ടിപ്പിൽ ചോദ്യം ചെയ്യൽ ഉടൻ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/നാഗര്‍കോവില്‍: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ആയ വിഎസ് ശിവകുമാറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ട്. ചില നിര്‍ണായക രേഖകള്‍ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തതായും സൂചനകളുണ്ട്.

സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?

ശിവകുമാറിനോട് വളരെ അടുത്ത രണ്ട് പേരെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ ഒരാള് ശിവകുമാറിന്റെ ബന്ധുവും എന്‍ആര്‍എച്ച്എം മുന്‍ അഡ്മിനിട്രേറ്റീവ് ഓഫീസറും ആയിരുന്ന ഹരികൃഷ്ണന്‍ ആണ്.

Sivakumar

ഹരികൃഷ്ണനെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു എന്നാണ് സൂചന. ശിവകുമാറിനോട് വളരെ അടുപ്പമുള്ള വാസുദേവന്‍ എന്ന വ്യക്തിയേയും ചോദ്യം ചെയ്യലിനാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് വിവരം. കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകനും സംശയത്തിന്റെ നിഴലിലാണ്. ഇയാള്‍ നേരത്തെ ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

നോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാലനോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ അറനൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് ആരോപണം. എന്നാല്‍ തനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്നാണ് വിഎസ് ശിവകുമാര്‍ പ്രതികരിച്ചിരുന്നത്. ചിട്ടിക്കമ്പനിയുടെ ഉടമയായ നിര്‍മലനെ ഒരു നാട്ടുകാരന്‍ എന്ന രീതിയില്‍ മാത്രമേ അറിയുകയുള്ളൂ എന്നും ശിവകുമാര്‍ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ പാറശ്ശാല കേന്ദ്രീകരിച്ചായിരുന്നു നിര്‍മല്‍ ചിട്ടി തട്ടിപ്പ്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

English summary
Nirmal Chit Fund Scam: Ex Minister VS Sivakumar may questioned soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X