നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: നിർമ്മൽ കൃഷ്ണാ ഫിനാൻസിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. നാഗർകോവിലിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിനാൻസ് കമ്പനി ഉടമ നിർമ്മലിന്റെ ഭാര്യ ലേഖ, സഹോദരങ്ങളായ ജയ, ഉഷാകുമാരി, ശാന്തകുമാരി, കൃഷ്ണകുമാർ, പ്രതീഷ് എന്നിവരെയാണ് അന്വേഷണവിഭാഗം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
16 പേർക്കെതിരെ കേസെടുത്തതിൽ നിർമ്മലൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റുള്ളവർ ഒളിവിലാണ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിനാൻസ് കമ്പനിയിൽ നിക്ഷേപിച്ചവർക്ക് തിരികെ പണം ലഭിച്ചില്ലെന്ന് 4500 പേരിലധികം പേർ പരാതി നൽകിയതിനെ തുടർന്നാണ് നാഗർകോവിലിലെ സാമ്പത്തികാന്വേഷണ വിഭാഗം നടപടികളുമായി മുന്നോട്ടുപോയത്. കഴിഞ്ഞ 7 മാസമായിട്ടും പ്രധാന കുറ്റവാളികളായ നിർമ്മലിന്റെ ഭാര്യ ലേഖ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇന്നലത്തെ നടപടി.












Click it and Unblock the Notifications