കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ് പ്രതികളുമായി നിസാമിന് ബന്ധം;ജയരാജന് എപ്പോഴും ജയില്‍ സന്ദര്‍ശിക്കാം, എല്ലാം ശരിയാകുന്നുണ്ട്

ടിപി വധക്കേസിലെ മുഴുവന്‍ പ്രിതകളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു വരുന്നതും പി ജയരാജനെ ജയില്‍ ഉപദേക സമിതി അംഗമാക്കുന്നതും കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് പോകുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

തൃശ്ശൂര്‍: ടിപി കേസ് പ്രതികളുമായി മുഹമ്മദ് നിസാമിന് ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ ബന്ധുക്കളുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരനെ വാഹനംകയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിയിലാണ് ടിപി കൊലക്കേസ് പ്രതികളുമായും നിസാമിന് ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ടിപി വധക്കേസിലെ മുഴുവന്‍ പ്രിതകളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു വരുന്നതും പി ജയരാജനെ ജയില്‍ ഉപദേക സമിതി അംഗമാക്കുന്നതും കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് പോകുന്നത്. ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുള്ളതാണ് ജയില്‍ ഉപദേശക സമിതി. ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലയില്‍ ജയരാജന് തുടര്‍ച്ചയായി ജയില്‍ സന്ദര്‍ശിക്കാനും സാഹചര്യമുണ്ടാകും.

 ആര്‍ നിശാന്തിനി

ആര്‍ നിശാന്തിനി

പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിവൈഎസ്പി തിങ്കളാഴ്ച്ച തൃശ്ശൂര്‍ റൂറല്‍ എസ്പി ആര്‍ നിശാന്തിനിക്ക് കൈമാറും.

ആക്രമണം

ആക്രമണം

ബിസിനസ് കാര്യങ്ങളെച്ചൊല്ലിയാണ് ഭീഷണിപ്പെടുത്തിയത്. കൂടാതെ ടിപി കേസിലെ പ്രതികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് നിസാം പറഞ്ഞതായും മൊഴി നല്‍കി.

സമ്മതിച്ചു

സമ്മതിച്ചു

കേസാവശ്യത്തിനായി കണ്ണൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് നിസാമിനെ കൊണ്ടുപോയ സമയത്ത് മൊബൈല്‍ ഫോണ്‍ കൈമാറിയതായി സുഹൃത്ത് ഷിബിന്‍ പോലീസിനോട് സമ്മതിച്ചു.

കണ്ണൂരിലേക്ക്

കണ്ണൂരിലേക്ക്

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന കൊടി സുനിയുള്‍പ്പടെയുള്ളവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു.

 അവസാന വിവരം

അവസാന വിവരം

നിസാമിനെതിരെ കൊടുത്ത പരാതി പിന്‍വലിച്ചുവെന്നാണ് അവസാനം കിട്ടിയ വിവരം.

English summary
Nisam's relative allege that nisam has relation with tp murder case convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X