കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

  • By Desk
Google Oneindia Malayalam News

ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്‍റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ട്രെയിനില്‍ പോകവേ തന്നെ ഒരു രാഷ്ട്രീയ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നിഷ എഴുതിയത്. എട്ട് വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് നിഷ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇത് പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഉന്നം വെച്ചുള്ള കാര്യങ്ങളാണെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഷോണ്‍ തന്നെ രംഗത്തെത്തി. ഒന്നുകില്‍ അവരെ പീഡിപ്പിച്ച രാഷ്ട്രീയക്കാരന്‍റെ പേര് നിഷ വെളിപ്പെടുത്തണമെന്നും അല്ലേങ്കില്‍ അത് താന്‍ അല്ലെന്ന് തുറന്നു പറയണമെന്നുമായിരുന്നു ഷോണ്‍ പറഞ്ഞത്. ഇതിനിടെ എട്ട് വര്‍ഷത്തിനപ്പുറം ഈ സംഭവം വെളിപ്പെടുത്തിയതില്‍ പലരും നിഷയ്ക്ക് നേരെ സംശയം ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണോ അതോ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണോ എന്ന രീതിയില്‍ ഒക്കെ പലരും വാദം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയില്‍ നിഷ ജോസിനെ ഭിത്തിയില്‍ ഒട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്. സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഉണ്ണിയാര്‍ച്ചയെ പോലെ.... അതാണ് അന്തസ്

ഉണ്ണിയാര്‍ച്ചയെ പോലെ.... അതാണ് അന്തസ്

നിഷാ ജോസ് , സിനിമാനടി സനുഷയെ അറിയുമോ ? 23 വയസ്സേയുള്ളു . വിവാഹം കഴിച്ചിട്ടില്ല . ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് സനുഷ.കഴിഞ്ഞ ദിവസം അവൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ അവളെ തൊട്ടു .ഉണ്ണിയാർച്ചയെ പോലെയാണ് അവൾ തിരിച്ചു പ്രതികരിച്ചത് .പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു.അതാണ് അന്തസ്. ശരിയായ രീതി. അല്ലെ ?52 വയസ്സുള്ള നിങ്ങൾ ഒരു എം പിയുടെ ഭാര്യയും കേരളം കണ്ട വലിയ രാഷ്ട്രീയ തന്ത്രജ്ഞന്റെ മരുമകളും പിന്നെ നിങ്ങൾ തന്നെ പറയുന്ന പോലെ " പൊതുപ്രവർത്തകയും " ആയ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണ് ?എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങൾ . നിങ്ങൾക്ക് പണമുണ്ട് . അധികാരമുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട് . എന്നിട്ടും വർഷങ്ങൾക്ക് ശേഷം ഒരു പുസ്തകമെഴുതി പരാതി പറയുന്നു .

പേര് പറഞ്ഞേ തീരൂ

പേര് പറഞ്ഞേ തീരൂ

സാധരണക്കാര്‍ക്ക് ലഭിക്കേണ്ട നീതി ഇല്ലാതാക്കി
കേരളത്തിലെ നിരവധി സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയാണ് നിങ്ങൾ ഇപ്പോൾ തട്ടിത്തെറിപ്പിക്കുന്നത്. പരാതി പറയുന്ന സ്ത്രീകളെ മുഴുവൻ നിങ്ങളിപ്പോ സംശയത്തിന്റെ നിഴലിലാക്കി .ആരെയും അപമാനിക്കാനോ പ്രതികാരം ചെയ്യാനോ പുസ്തകം വിറ്റു പോകണോ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനവും സ്ത്രീപക്ഷ നിയമങ്ങളും .സമൂഹത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് തുണയാവേണ്ടവയാണ് ആ നിയമങ്ങൾ .നിഷ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ ആ പുരുഷൻ ആരാണെന്നു പറയണം .

അല്ലെങ്കിൽ ഞങ്ങൾ കരുതും ..

അല്ലെങ്കിൽ ഞങ്ങൾ കരുതും ..

പരസ്പരസമ്മതത്തോടെ നടന്ന ചിലത് നിങ്ങളിപ്പോൾ പരാതിയായി പറയുന്നുവെന്ന് , പുസ്തകം വിവാദമാക്കാൻ നിങ്ങൾ കഥ എഴുതിയെന്നു ,എന്നെ അയാൾ പീഡിപ്പിച്ചുവെന്ന് നിങ്ങൾ വീട്ടിൽ പോയി പറഞ്ഞിട്ടും അനങ്ങാതിരുന്ന ജോസ് കെ മാണിയും കെ എം മാണിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരുമകളുടെ മാനവും ശരീരവും വരെ ഉപയോഗിച്ചുവെന്ന് ,എല്ലാത്തിലുമുപരി പൊതുപ്രവർത്തക എന്ന പേര് സ്വയം എടുത്തു ചാർത്താൻ നിങ്ങൾക്ക് അവകാശമില്ലെന്ന് ,നിങ്ങളല്ല ഇതിലെ ഇരയെന്ന് , ഷോൺ ജോർജ് ആണ് ഇതിലെ ഇര ( എല്ലായ്പ്പോഴും എടുക്കുന്ന നിലപാട് തന്നെ #ഇരക്കൊപ്പം ).

ഇവരൊക്കെയാണ് സ്ത്രീകള്‍

ഇവരൊക്കെയാണ് സ്ത്രീകള്‍

നിങ്ങൾ കേരളത്തിൽ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം കേട്ടിട്ടുണ്ടോ ? അവൾ എത്ര കരുത്തോടെയാണ് പരാതിപ്പെട്ടത് ? അതാണ് സ്ത്രീ .നിങ്ങൾ സൗമ്യയെയും ഡൽഹിയിലെ പെൺകുട്ടിയെയും കേട്ടിട്ടുണ്ടോ ? മാനത്തിനു വേണ്ടി പൊരുതി മരിച്ചവരാണ് .അവർ ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടമില്ലാത്തവന് ശരീരം നൽകാത്ത സ്ത്രീകളാണ് . അവർക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കിൽ മരിക്കേണ്ടി വരില്ലായിരുന്നു .
ഇവരൊക്കെയാണ് സ്ത്രീകൾ .നിങ്ങൾ യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്ന് പോയി കാണണം .

പുച്ഛം മാത്രം

പുച്ഛം മാത്രം

ഇഷ്ടമില്ലാത്തവൻ തൊട്ടാൽ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകൾ . അതിനു വർഷങ്ങൾ എടുക്കില്ല . അഥവാ പൊള്ളിയടരുന്നില്ലെങ്കിൽ അതിനർത്ഥം ഇഷ്ടമുള്ള ആൾ തൊട്ടുവെന്നാണ് . അല്ലെങ്കിൽ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് .നിങ്ങളെ സ്ത്രീയെന്നു വിളിക്കുന്നത് എങ്ങനെ ?അതെ നിങ്ങളെ വിളിക്കേണ്ടത് നിഷ എന്ന് മാത്രമാണ് . വെറും നിഷ .പുച്ഛം മാത്രം.വെറും പുച്ഛം അവര്‍ കുറിച്ചു.

'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

പുസ്തകം വില്‍ക്കണേല്‍ ഷാരൂഖ് ഖാന്‍ കടന്ന് പിടിച്ചെന്നെങ്കിലും പറയാം: നിഷയ്ക്കെതിരെ പാര്‍വ്വതി ഷോണ്‍പുസ്തകം വില്‍ക്കണേല്‍ ഷാരൂഖ് ഖാന്‍ കടന്ന് പിടിച്ചെന്നെങ്കിലും പറയാം: നിഷയ്ക്കെതിരെ പാര്‍വ്വതി ഷോണ്‍

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങിയ സ്ത്രീയ്ക്ക് നേരെ ആക്രമം... ചുണ്ടുകള്‍ കടിച്ചു മുറിച്ചുക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങിയ സ്ത്രീയ്ക്ക് നേരെ ആക്രമം... ചുണ്ടുകള്‍ കടിച്ചു മുറിച്ചു

English summary
nisha devdas facebook post against sunitha devdas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X