കെഎം മാണിയുടെ നില അതീവ ഗുരുതരം! സിഒപിഡി.. വെളിപ്പെടുത്തലുമായി നിഷ ജോസ്!
കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിനെ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെയോടെ സ്ഥിതി മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായെന്നാണ് വിവരം.
അതിനിടെ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. നിഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അണുബാധ
ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാണിയെ മാറ്റിയത്.ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു.

ആരോഗ്യ സ്ഥിതി
ഇതാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്. പരിശോധനയില്‍ വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ ശ്വാസം തടസം ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

വൃക്കകള്‍ തകരാറില്‍
രണ്ട് വൃക്കകളും തകരാറിലാണ്. ഡയാലിസിസ് നടത്തുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ട്. രാത്രി വെന്‍റിലേറ്ററും ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതീവ ഗുരുതരം
ഇന്ന് രാവിലെയോടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ആശങ്ക പെടാന്‍ ഇല്ലെന്ന് ബന്ധുക്കളും അധികൃതരും അറിയിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും സ്ഥിതി ഗുരുതരമായെന്ന വിവരം പുറത്തുവന്നത്.

ഫോണ്‍ കോളുകള്‍
അതിനിടെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മരുമകള്‍ നിഷ ജോസ്. തന്‍റെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മാണിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിഷ വ്യക്തമാക്കുന്നത്.

അച്ചാച്ചന്‍ പോരാളി
നിഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
അച്ചാച്ചൻ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോൺകോളുകൾ ലഭിക്കുന്നത് കൊണ്ടാണ്.

സിഒപിഡി പേഷ്യന്‍റ്
ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾ നന്ദിപറയുന്നു.കുറേ കാലമായി അച്ചാച്ചൻ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്.

മെഡിക്കേഷനില്‍
ഈയിടെയായി ചിലസമയങ്ങളിൽ ശരീരത്തിലെ ഓക്സിജൻ ആഗിരണത്തിന്റെ ലെവൽ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാൽ മെഡിക്കേഷനിലാണ് അച്ചാച്ചൻ.

വെന്‍റിലേറ്റര്‍ സഹായത്തിലല്ല
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അച്ചാച്ചൻ വെന്റിലേറ്റർ സഹായത്തിലല്ല എന്നുള്ളതാണ്..ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാർഗനിർദേശങ്ങൾ അച്ചാച്ചൻ നൽകുകയും ചെയ്യുന്നുണ്ട്.

പ്രാര്‍ത്ഥിക്കണം
അച്ചാച്ചനുവേണ്ടി ദയവായി തുടർന്നും പ്രാർത്ഥിക്കുക,കരിങ്ങോഴയ്ക്കൽ കുടുംബം നിങ്ങളോരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി നന്ദിപറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications