കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി

പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പ്രതികരണവുമായി നിഷ ജോസ് കെ മാണി. തന്റെ പേര് യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിനായി താനോ ജോസ് കെ മാണിയോ നിർദേശിച്ചിട്ടില്ലെന്നാണ് നിഷ വ്യക്തമാക്കിയത്. മനോരമാ ന്യൂസിനോടായിരുന്നു പ്രതികരണം. യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോമിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതികരണം പുറത്തുവരുന്നത്. കെഎം മാണിയുടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും നിഷ പ്രതികരിച്ചു.

പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്!!പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്!!

നിഷ ജോസ് കെ മാണിയെ പാലായിൽ സ്ഥാനാർത്ഥിയാക്കുന്നതിനെ പിജെ ജോസഫ് വിഭാഗം നേരത്തെ തന്നെ എതിർത്തിരുന്നു. തുടർന്നാണ് ഒത്തുതീർപ്പെന്നോണം ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കുന്നത്. ഇതിൽ ആദ്യം നേരിയ എതിർപ്പുകൾ ഉയർന്നെങ്കിലും യുഡിഎഫ് ഇടപെടലോടെ കെ എം മാണിയുടെ വിശ്വസ്തനായ ജോസ് ടോമിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വഴിയൊരുങ്ങുകയായിരുന്നു. പിജെ ജോസഫ് സമ്മർദ്ദം ചെലുത്തിയതോടെയാണ് നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്ന് വിട്ട് ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എത്തിച്ചത്.

nishajosekmani-15

നിഷയെ സ്ഥാനാർത്ഥിയാക്കിയാൽ ബദൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന നിലപാടാണ് പിജെ ജോസഫ് വിഭാഗം സ്വീകരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേരള കോൺഗ്രസ് ഉപസമിതി ജോസ് ടോമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് ജോസഫ് ഉറപ്പിച്ച് പറഞ്ഞോടെ യുഡിഎഫ് പ്രതിരോധത്തിലാവുകയും ചെയ്തു. അതേസമയം സമയം പൊതുവികാരം നിഷയ്ക്ക് അനുകൂലമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗം.
l

English summary
Nisha Jose K Mani about canditaure in Pala by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X