ഉപ്പും മുളകും സീരിയലിൽ ഇനി അഭിനയിക്കില്ല; സംവിധായകനെതിരെ ആരോപണങ്ങളുമായി നിഷ സാരംഗ്
തിരുവനന്തപുരം: ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകിന്റെ സംവിധായകനെതിരെ ആരോപണളുമായി നടി നിഷാ സാരംഗ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ നിഷയുടെ തുറന്ന് പറച്ചിൽ.
സംവിധായകനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇനി താൻ ഉപ്പും മുളകും സീരിയലിൽ അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി.

വിലക്കിയിട്ടും
ഉപ്പും മുളകിന്റെ സംവിധായകൻ ആർ ഉണ്ണികൃഷ്ണൻ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. പലതവണ താക്കീത് നൽകിയിട്ടും അയാൾ ആവർത്തിക്കുകയായിരുന്നുവെന്നും നിഷ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠൻ നായരോട് താൻ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണൻ അതൊന്നും വകവെച്ചിരുന്നില്ലയെന്ന് നിഷ വെളിപ്പെടുത്തി.

ലിവിംങ് ടുഗേതർ
നിഷ സാരംഗ് കല്യാണം കഴിച്ചിട്ടില്ലെന്നും,ഒരാളുമായി ലിവിംഗ് ടുഗതർ ആണെന്നും ചില മാധ്യമങ്ങൾ എഴുതിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച് നിഷ തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ചയാളാണ് താനെന്ന് നിഷ വ്യക്തമാക്കി. ഈ വ്യാജ പ്രചരണത്തിന് പിന്നിലും സംവിധായകനാണെന്നാണ് നിഷ ആരോപിക്കത്. താൻ ലിവിങ് ടുഗതർ ആണെന്ന് സെറ്റിൽ പറഞ്ഞ് പരത്തി അപമാനിക്കാൻ ശ്രമം നടന്നതായും നിഷ വെളിപ്പെടുത്തി.

മദ്യപിച്ച് സെറ്റിൽ
തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഉണ്ണികൃഷ്ണൻ സ്പർശിച്ചിട്ടുണ്ട്. അത് എതിർത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മദ്യപിച്ചാണ് പലപ്പോഴും ഇയാൾ സെറ്റിലെത്തുന്നത്. സെറ്റിലുള്ള മറ്റ് അഭിനേതാക്കളെയും മോശമായ രീതിയിലാണ് ഇയാൾ അഭിസംബോധന ചെയ്യുന്നതെന്നും നിഷ ആരോപിക്കുന്നു. ആത്മ സംഘടന തനിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിഷ പറഞ്ഞു.

സീരിയലിൽ നിന്ന് ഒഴിവാക്കി
സംവിധായകനോട് പറയാതെ അമേരിക്കയിൽ പോയി എന്ന കാരണം പറഞ്ഞാണ് തന്നെ ഉപ്പും മുളകിൽ നിന്ന് ഒഴിവാക്കിയതെന്ന് നിഷ പറഞ്ഞു. എന്നാൽ സംവിധായകന്റെയും എം ഡി ശ്രീകണ്ഠൻ നായരുടെയും അനുമതിയോടെയാണ് അമേരിക്കൻ പരിപാടിക്ക് പോയത്. അനുവാദം ചോദിച്ച് ശ്രീകണ്ഠൻ നായർക്ക് അയച്ച മെയിലും അദ്ദേഹത്തിന്റെ മറുപടി മെയിലും ഇതിന് തെളിവായുണ്ടെന്ന് നിഷ പറയുന്നു. സീരിയിൽ നിന്ന് പുറത്താക്കിയ വിവരം സംവിധായകനോ ബന്ധപ്പെട്ടവരോ തന്നെ അറിയിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു.

നീലുവിനെയും
മലയാളത്തിലെ ജനപ്രിയ പരിപാടിയാണ് നർമത്തിൽ ചാലിച്ച ഉപ്പും മുളകും. ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതിൽ ചിത്രീകരിക്കുന്നത്. സീരിയലിലെ എല്ലാ കഥാപാത്രവും മലയാളി പ്രക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. നായിക നീലിമയുടെ കഥാപാത്രമാണ് നിഷ അവതരിപ്പിക്കുന്നത്. വളരെയധികം ജനപ്രീതിനേടിയ കഥാപാത്രമാണിത്. എന്നാൽ തനിക്കെതിരെയുള്ള ദേഷ്യം കഥാപാത്രത്തോടാണ് സംവിധായകൻ പ്രകടിപ്പിക്കുന്നതെന്നും നിഷ ആരോപിക്കുന്നു. നീലുവെന്ന കഥാപാത്രം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഒരു വ്യക്തിയോടുള്ള പക സംവിധായകൻ കഥാപാത്രത്തോട് തീർക്കുകയാണെന്നും നിഷ ആരോപിക്കുന്നു.

സീരിയലിലും
സിനിമാ മേഖലയിലെ പല നടിമാരും തങ്ങൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സമീപകാലത്തായി തുറന്ന് പറഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ടും സിനിമയിലെ ആൺമേൽക്കോയ്മയും വലിയ ചർച്ചകൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് മിനിസ്ക്രീൻ താരങ്ങളും തങ്ങളുടെ ദുരനുഭവങ്ങൾ തുറന്ന് പറയുന്നത്. സീരിയൽ രംഗത്ത് തിരക്കുള്ള താരമാണ് നിഷ. നിരവധി മലയാള ചിത്രങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications