ഇനി ഉപ്പും മുളകിലും ഉണ്ടാകുമോയെന്ന് ഉറപ്പു പറയാന്‍ കഴിയില്ല.. തുറന്ന് പുറഞ്ഞ് നിഷ സാരംഗ്
ജനപ്രിയ സിരിയിലായ ഉപ്പും മുളകില്‍ നിന്നും നടി നിഷ സാരംഗിനെ ഒഴിവാക്കിയ നടിപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പരിപാടിയുടെ സംവിധായകന്‍റെ മോശമായ പെരുമാറ്റത്തില്‍ പ്രതികരിച്ചതിന് തന്നെ സീരിയിലലില്‍ നിന്നും പുറത്താക്കി എന്നായിരുന്നു നായിക നിഷ സാരംഗിന്‍റെ ആരോപണം.
പ്രതിഷേധം കനത്തതോടെ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനല്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. നടിയുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും നിലവില്‍ ഒരു പ്രശ്നവുമില്ലെന്നും അവര്‍ സീരിയിലേക്ക് തിരിച്ച് വരുമെന്നും ചാനല്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. എന്നാല്‍ സംവിധായകനെ പുറത്താക്കാമെന്ന ഉറപ്പിന്‍മേലാണ് താന്‍ സീരിയലിലേക്ക് മടങ്ങിവരാന്‍ തിരുമാനിച്ചതെന്നും മറിച്ച് സംവിധായകനെ നിലനിര്‍ത്തുകയാണെങ്കില്‍ താന്‍ ഇനി സീരിയലിലേക്ക് ഇല്ലെന്നും അവര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിഷയുടെ വാക്കുകള്‍ ഇങ്ങനെ

ചര്‍ച്ച
തന്‍റെ ദുരനുഭവം വെളിപ്പെടുത്തിയത് മുതല്‍ തനിക്കൊപ്പം പൂര്‍ണ പിന്തുണയുമായി നിന്ന ചിലര്‍ ഉണ്ട്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ചാനലുമായി ചര്‍ച്ചയ്ക്ക് പോയത്. തനിക്കൊപ്പം നിന്നവര്‍ ഉപ്പു മുളകും പരിപാടിയില്‍ തുടരണമെന്നാണ് തന്നോട് ആവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെയാണ് ചാനലുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായത്.

സംവിധായകനെ
തന്നെ പിരിച്ചുവിട്ടിട്ടില്ലെന്നും ഉടന്‍ സീരിയലില്‍ തിരിച്ചെത്തുമെന്നുമാണ് ചാനല്‍ അറിയിച്ചത്. എന്നാല്‍ സംവിധായകനെ മാറ്റിയാല്‍ മാത്രമേ താന്‍ തിരിച്ചുവരൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് ഇതുവരെ ഒരുറപ്പും ലഭിച്ചിട്ടില്ലെന്നും അവര്‍ മാതൃഭൂമിയോട് പറഞ്ഞു.

അവ്യക്തത
സംവിധായകനെ മാറ്റും എന്നാണ് അവര്‍ ഉറപ്പ് നല്‍കിയത്. എങ്കിലും തനിക്ക് ഇതുവരെ രേഖാ മൂലം ഉറപ്പ് ലഭിച്ചിട്ടില്ല.ഉറപ്പ് ലഭിക്കും വരെ താന്‍ പുറത്ത് തന്നെ നില്‍ക്കും.

സംവിധായകന്‍
സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെ അവര്‍ ചാനലില്‍ നിന്ന് തന്നെ മാറ്റണമെന്നാണ് എന്‍റെ ആവശ്യം. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ അവര്‍ സംവിധായകനെ മറ്റൊരു വര്‍ക്ക് ഏല്‍പ്പിച്ച് ചാനലിലേക്ക് തിരികെ കൊണ്ടുവരുമോ എന്ന് അറിയില്ല. അങ്ങനെ എന്തെങ്കിലും നടപടിയുണ്ടായാല്‍ പിന്നീട് പരിപാടിയിലേക്ക് മടങ്ങി വരില്ല.

കാത്തിരിക്കണം
മറ്റ് സംഘടനകളെ പോലെ തന്നെ ചാനലും പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍റെ കാര്യത്തില്‍ തിരുമാനമെടുക്കണമെങ്കില്‍ കുറച്ച് സമയം എടുത്തേക്കും. അതിനാല്‍ ആ അവ്യക്തത അവസാനിച്ചാല്‍ മാത്രമേ മറ്റെന്തും തിരുമാനിക്കുള്ളൂ.

നിയമ നടപടി
ഇപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നില്ലെന്നും അവര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സീരിയലിന്‍റെ കാര്യത്തില്‍ ഒരു ഗ്യാരണ്ടി പറയാന്‍ സാധിക്കില്ല. ചാനലിന്‍റെ നിലപാടിന് അനുസരിച്ച് മാത്രമേ താനും തിരുമാനം അറിയിക്കൂ.

കൊച്ചിയില്‍
കൊച്ചിയില്‍ ഉടന്‍ സീരിയല്‍ ഷൂട്ടിങ്ങ് ആരംഭിക്കും. എന്നാല്‍ താന്‍ ഇതിലൊക്കം തിരുമാനമായ ശേഷമേ അഭിനയിക്കുള്ലൂവെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications