Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകനെ മാറ്റാതെ അഭിനയിക്കില്ലെന്ന് നിഷ സാരംഗ്! ഉപ്പും മുളകും വീണ്ടും പ്രതിസന്ധിയില്‍

സംവിധായകന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞതിന് ചാനല്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നടി നിഷ സാരംഗിന് വന്‍ ജനപിന്തുണ. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഫ്ളവേഴ്സ് ചാനലിനെതിരേയും പരിപാടിയുടെ സംവിധായകനെതിരേയും രംഗത്തെത്തിയത്. എഎംഎംഎ, വിമന്‍ ഇന്‍ സിനിമാ കളക്ടീവ് തുടങ്ങിയ സംഘടനകളും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധം കനത്തതോടെ നിഷയെ സീരിയലില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്ളവേഴ്സ് ചാനല്‍ രംഗത്തെത്തി. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും നിഷ തന്നെ നീലുവായി തുടരുമെന്നുമാണ് ഫ്ളവേഴ്സിന്‍റെ വിശദീകരണം. എന്നാല്‍ സംവിധായകനെ മാറ്റാതെ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഷ.

മോശമായി

മോശമായി

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആദ്യം മാലാ പാര്‍വ്വതി

ആദ്യം മാലാ പാര്‍വ്വതി

നടി മാലാ പാര്‍വ്വതിയാണ് സമൂഹമാധ്യത്തിലൂടെ നിഷയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവും താരസംഘടനയായ എഎംഎംഎയും വിഷയത്തില്‍ ഇടപെടണമെന്നും തൊഴിലിടത്ത് നേരിട്ട അനീതിയില്‍ നടിക്ക് നീതി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പിന്തുണയുമായി ഡബ്യുസിസി

പിന്തുണയുമായി ഡബ്യുസിസി

എഎംഎംഎ ഇടപെട്ട് നിഷയ്ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്നും അതിനാല്‍ ഡബ്ല്യുസിസി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നതോടെ നിഷയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും എത്തി.
സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണ അറിയിക്കുന്നെന്നും സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമാണ് നിഷയുടെ വിഷയമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. എന്തുവന്നാലും നിഷയ്ക്കൊപ്പമാണെന്നും സംഘടന അറിയിച്ചു.

കടുത്ത ഫാനായ മമ്മൂട്ടി

കടുത്ത ഫാനായ മമ്മൂട്ടി

ഉപ്പും മുളകും സീരിയലിന്‍റെ കടുത്ത ആരാധകനായ മമ്മൂട്ടിയും നിഷയ്ക്ക് പിന്തുണയുമായി എത്തി. എഎംഎംഎ വിഷയത്തില്‍ ഇടപെടുമെന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും മമ്മൂട്ടി നടിയെ നേരിട്ട് വിളിച്ച് അറിയിച്ചു. മാലാ പാര്‍വ്വതിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഒടുവില്‍

ഒടുവില്‍

പ്രതിഷേധം കനത്തതോടെ നടിക്കൊപ്പമാണെന്നും മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച രീതിയിലുള്ള ഒരു പ്രശ്നങ്ങളും ഇല്ലെന്ന് അറിയിച്ച് ഫ്ലവേഴ്സ് ചാനല്‍ രംഗത്തെത്തി. ചാനലിന്‍റെ ഫേസ്ബുക്ക് ഇങ്ങനെയായിരുന്നു-
നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും; പ്രചരണങ്ങൾ സത്യമല്ല
പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ല. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും.

ചിത്രീകരണം മുടങ്ങില്ല

ചിത്രീകരണം മുടങ്ങില്ല

ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
പരമ്പരയുടെ ചിത്രീകരണം മുടങ്ങില്ല. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം ഉണ്ടാകും.

നിലപാടില്‍ ഉറച്ച്

നിലപാടില്‍ ഉറച്ച്

എന്നാല്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ അഭിനയിക്കില്ലെന്ന് നിഷ സാരംഗ് വ്യക്തമാക്കി.ഫ്ലവേഴ്സ് ചാനൽ രേഖാമൂലം സംവിധായകനെ ഒഴിവാക്കിയ വിവരം അറിയിച്ചാലേ വീണ്ടും പരിപാടിയുടെ ഭാഗമാകൂ എന്ന് നിഷ സാരംഗ് പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ഫ്ളവേഴ്സ് ചാനല്‍ മൗനം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+