കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന് മാനസികാസ്വാസ്ഥ്യം; ശിക്ഷ മരവിപ്പിച്ച് വിട്ടയക്കണം, കൊലപാതക കേസിലെ പ്രതിയുടെ അപേക്ഷ!!

വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

കൊച്ചി: സെക്യരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യ തടവ് ശിക്ഷക്ക് വിധിച്ച നിസാമിന് മാനസികസ്വാസ്ഥ്യം. സെഷന്‍സ് കോടതി സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും ക്രൂരമായി മര്‍ദിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു. സെഷന്‍സ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ഹൈകോടതിയുടെ മൂന്ന് ബെഞ്ചുകള്‍ പിന്‍മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് പരിഗണിക്കുന്നത്.

79 ദിവസത്തെ വിചാരണ

79 ദിവസത്തെ വിചാരണ

മൂന്ന് കമ്മിഷണര്‍മേര്‍ മേല്‍നോട്ടം വഹിച്ച്, പേരാമംഗലം സിഐ പിസി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് നിസാമിനെതിരായ കേസിലെ വാദം പൂര്‍ത്തിയായത്.

നാട്ടുകാരുടെ പൊതുയോഗം

നാട്ടുകാരുടെ പൊതുയോഗം

അടുത്തകാലത്ത് കൊലക്കെസ് പ്രതി നിഷാമിന്റെ മോചനത്തിനായി നാട്ടുകാർ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.

മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടി

മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടി

യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്.

ആയിരകണക്കിന് കുടുംബം അനാഥമാകും

ആയിരകണക്കിന് കുടുംബം അനാഥമാകും

നിഷാം നാട്ടുകാരെ സഹായിക്കുന്നയാളാണെന്നും ജയിലിൽ കിടന്നാൽ ആയിരക്കണക്കിന് കുടുംബം അനാഥമാകുമെന്നും നോട്ടീസിലുണ്ട്.

കണ്ണൂർ സെൻട്രൽ ജയിൽ

കണ്ണൂർ സെൻട്രൽ ജയിൽ

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മർദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപകര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്.

വിശേഷണങ്ങൾ....

വിശേഷണങ്ങൾ....

നിഷാമിനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രചരിപ്പിക്കുന്ന നോട്ടീസിൽ നിഷാമിനെ വാനോളം പുകഴ്ത്തുകയായിരുന്നു. പൊതുകാര്യ ധനസഹായി, കാരുണ്യ ധർമസ്നേഹി, കായികസംരംഭ പ്രവർത്തകൻ എന്നിവയായിരുന്നു കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങൾ.

English summary
Nisham's appeal in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X