ചക്കുളത്ത് കാവില്‍ നിത അംബാനി വരും
തിരുവനന്തപുരം:ഇത്തവണത്തെ ചക്കുളത്ത് കാവ് പൊങ്കാല ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത് ബിസിനസ് ലോകത്ത് നിന്ന ഒരു വനിതയാണ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. 2013 ഡിസംബര്‍ 15 ന് നടക്കുന്ന പൊങ്കാല രാവിലെ ഒമ്പത് മണിക്ക് നിത ഉദ്ഘാടനം ചെയ്യും.
മുകേഷ് അംബാനിയുടെ ഭാര്യ എന്നതിനപ്പുറും അറിയപ്പെടുന്ന ബിസിനസുകാരി കൂടിയാണ് നിത അംബാനി. ധീരുഭായ് അംബാനി ട്രസ്റ്റിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണും ആണ് അവര്‍.

ഡിസംബര്‍ 15 ന് നടക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ഭദ്ര ദീപം കൊളുത്തും. പൊതു സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചക്കുളത്ത് കാവ് ട്രസ്റ്റിന്റെ മുഖ്യ കാര്യദര്‍ശി രാധാകൃഷ്മന്‍ നമ്പൂതിരി പണ്ഡാര അടുപ്പില്‍ തീ പകരും. പത്തരക്ക് മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ എഴുന്നള്ളിച്ച് പൊങ്കാല നിവേദിക്കും.
വൈകീട്ട് 6 മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെആര്‍ പ്രതാപചന്ദ്ര വര്‍മ മുഖ്യാത്ഥി ആയിരിക്കും. ഐക്യരാഷ്ട്രസഭ വിദഗ്ധ സമിതി ചെയര്‍മാന്‍ സിവി ആനന്ദബോസ് ചടങ്ങില്‍ പങ്കെടുക്കും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
കേരളത്തില്‍ നിന്ന മാത്രമല്ല സമീപ സംസ്ഥാനങ്ങളില്‍ നിന്നും ചക്കുളത്ത് കാവിലെ പൊങ്കാലക്ക് ആയിരങ്ങള്‍ എത്താറുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 1000 ക്ഷേത്ര വളണ്ടിയര്‍മാര്‍ ഉണ്ടായിരിക്കും.












Click it and Unblock the Notifications