കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബയില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് സംവിധായകന്‍.... സിനിമയെ സിനിമയായി കാണണമെന്ന് നിഥിന്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയെ പിടിച്ച് കുലുക്കിയ വിവാദമായിരുന്നു കസബ എന്ന മമ്മൂട്ടി ചിത്രത്തെ ചൊല്ലി ഉണ്ടായത്. ഈ ചിത്രത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന് നടി പാര്‍വതി അഭിപ്രായപ്പെട്ടതോടെയാണ് വിവാദം കത്തിയത്. ഇതിന് ശേഷം മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം വരെ നടത്തിയിരുന്നു. പാര്‍വതിയുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ കസബയിലെ രംഗങ്ങളെ തള്ളിപ്പറയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ ആ സീനുകളൊന്നും സ്ത്രീവിരുദ്ധതയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ് നിഥിന്‍. പാര്‍വതിയും ഡബ്ല്യുസിസിയുടെ നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മയും പുരുഷ മേധാവിത്വത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടെയാണ് നിഥിന്‍ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പേരില്‍ തനിക്കൊരു പ്രശ്‌നവും തോന്നിയിട്ടില്ലെന്നാണ് നിഥിന്‍ പറഞ്ഞു.

സ്ത്രീവിരുദ്ധത കസബിയിലില്ല

സ്ത്രീവിരുദ്ധത കസബിയിലില്ല

തന്റെ സിനിമ സ്ത്രീവിരുദ്ധതയല്ല ചര്‍ച്ച ചെയ്യുന്നതെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് നിഥിന്‍ പറയുന്നു. കസബയില്‍ മന:പ്പൂര്‍വം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് ഞാന്‍ ഒന്നും എഴുതി വച്ചിട്ടില്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ സ്ത്രീകളെയോ പുരുഷന്‍മാരെയോ ജാതിയെയോ രാഷ്ട്രീയക്കാരെയോ സിനിമാക്കാരെയോ അപമാനിക്കണം എന്ന ഒരു അജണ്ടയും ഇല്ലാതെ എഴുതുന്ന ആളാണ് ഞാന്‍. ഇനിയുള്ള സിനിമകളിലും അങ്ങനെയുള്ള അജണ്ടകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഞാന്‍ സ്ത്രീവിരുദ്ധമായിട്ട് കരുതിക്കൂട്ടി ഒന്നും തന്നെ എഴുതിയിട്ടില്ലെന്നും നിഥിന്‍ പറയുന്നു.

അച്ഛന് കുറ്റബോധമുണ്ടാകാം

അച്ഛന് കുറ്റബോധമുണ്ടാകാം

തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ വന്നതില്‍ അച്ഛന് കുറ്റബോധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇനിയുള്ള ചിത്രങ്ങളില്‍ അത്തരം സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അത് അച്ഛന്റെ അഭിപ്രായമാണ്. ഇത്ര വര്‍ഷത്തെ എക്‌സീരിയന്‍സില്‍ നിന്നും അദ്ദേഹത്തിന് തോന്നിയിട്ടുള്ള കാര്യങ്ങളാണ്. ഞാനതിന് എതിരെയോ അതിനെ അനുകൂലിച്ചോ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും നിഥിന്‍ പറഞ്ഞു. അതേസമയം ഞാനെഴുതിയതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സ്ത്രീവിരുദ്ധമാക്കാം, മതവിരുദ്ധമാക്കാം, അങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ ഒന്നും എഴുതാറില്ലെന്നും നിഥിന്‍ വ്യക്തമാക്കി.

സ്ത്രീയും അതേ രീതിയില്‍ പെരുമാറുന്നുണ്ട്

സ്ത്രീയും അതേ രീതിയില്‍ പെരുമാറുന്നുണ്ട്

മമ്മൂക്ക അവതരിപ്പിക്കുന്നത് ഒരു പോലീസ് കഥാപാത്രത്തെയാണ്. ആ രംഗത്ത് അവരുടെ ഉദേശം വ്യക്തമാണ്. രണ്ട് പേരും കുഴപ്പം പിടിച്ച കഥാപാത്രങ്ങളുമാണ്. അതില്‍ ആ സ്ത്രീയും പുരുഷ കഥാപാത്രത്തോട് അതേ ഭാഷയില്‍ മറുപടി പറയുന്നുണ്ട്. എന്നിട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണ് എന്ന് പറയുന്നുണ്ടോ. സ്ത്രീയെ മന:പ്പൂര്‍വം പീഡിപ്പിക്കാനായി പറയുന്നത് സ്ത്രീവിരുദ്ധതയാണ്. അല്ലാതെ ഇതില്‍ സ്ത്രീവിരുദ്ധത കാണേണ്ട ആവശ്യമില്ല. ആരെയും മന:പ്പൂര്‍വം വേദനിപ്പിക്കാനായി ഒരു പഞ്ച് ഡയലോഗ് എഴുതേണ്ട ആവശ്യമില്ലെന്നും നിഥിന്‍ പറയുന്നു.

സിനിമയെ സിനിമയായി കാണണം

സിനിമയെ സിനിമയായി കാണണം

ഞാന്‍ ഒരു സിനിമയിലെ കഥാപാത്രമായി നിന്ന് ഒരാളെന്നെ ചീത്ത വിളിച്ചാല്‍ അതെന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. അത് വിഷയമായിട്ടെടുക്കുന്ന ആളുകളുണ്ടാവാം. അവരോടൊന്നും പറയാനില്ല. എംടി, പത്മരാജന്‍ പോലുള്ള വിഖ്യാതരായിട്ടുള്ള തിരക്കഥകളിലും ഇത്തരം സംഭാഷണങ്ങളും രംഗങ്ങളുമുണ്ട്. ഈ നടന്‍മാരൊക്കെ അന്നും ഇതേപോലെ അല്ലെങ്കിലും അതിനും മുകളിലുള്ള സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തിപരമായി എടുക്കുന്നതാണ് പ്രശ്‌നം. ഞാന്‍ സിനിമയെ സിനിമയായി കാണുന്നു. സിനിമ ചെയ്യുന്നതും അങ്ങനെ തന്നെ. അല്ലാത്തവര്‍ കാശു കൊടുത്ത് തിയ്യേറ്ററില്‍ പോയി കാണുന്നവരാണ്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും നിഥിന്‍ വ്യക്തമാക്കി.

നെഗറ്റീവോ പോസീറ്റീവോ ആകാം

നെഗറ്റീവോ പോസീറ്റീവോ ആകാം

ഒരു സീനില്‍ ഒരു കഥാപാത്രം മറ്റേ കഥാപാത്രത്തോട് ചിലപ്പോള്‍ ദേഷ്യപ്പെട്ടേക്കാം, മോശമായി സംസാരിച്ചേക്കാം എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞേക്കാം. അതെല്ലാം കഥാപാത്രങ്ങള്‍ സംസാരിക്കുന്നതാണ്. അങ്ങനെ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അതില്‍ നെഗറ്റീവോ പോസിറ്റീവോ ആയ സംഭാഷണങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ സ്ത്രീകളെ അപമാനിക്കണം എന്ന് കരുതി മന:പ്പൂര്‍വം ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ചില രംഗങ്ങളില്‍ സ്ത്രീ പുരുഷനോട് സംസാരിക്കുന്നത് പുരുഷനെ അപമാനിച്ചതാണെന്ന് വേണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് പറയാം. അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലല്ലോ എന്നും നിഥിന്‍ ചോദിക്കുന്നു.

കെവി തോമസ് കഠിനഹൃദയന്‍.... അഭിമന്യുവിന്റെ കൊലയെ കലാപാന്തരീക്ഷമാക്കിയെന്ന് പി രാജീവ്കെവി തോമസ് കഠിനഹൃദയന്‍.... അഭിമന്യുവിന്റെ കൊലയെ കലാപാന്തരീക്ഷമാക്കിയെന്ന് പി രാജീവ്

നിഷയ്‌ക്കൊപ്പമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്.... വേര്‍തിരിവ് പാടില്ല, മലയാളികള്‍ പ്രതികരിക്കണംനിഷയ്‌ക്കൊപ്പമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്.... വേര്‍തിരിവ് പാടില്ല, മലയാളികള്‍ പ്രതികരിക്കണം

English summary
nithin on kasaba controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X