• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരുഷൻ കേന്ദ്രകഥാപാത്രം ആകുമ്പോൾ ആണത്തം അതിന്റെ ഭാഗം, പൊളിറ്റിക്കലി കറക്ടാൻ ശ്രമിച്ചിട്ടില്ലെന്നും നിതിൻ രഞ്ജി പണിക്കർ

കൊച്ചി; നിതിൻ രഞ്ജി പണിക്കർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കസബയെന്ന ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. നടി പാർവ്വതി തിരുവോത്തായിരുന്നു ചിത്രത്തിനെതിരെ രംഗത്തെത്തിയത്. മലയാളത്തിലെ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വ്വതി വിമർശനം ഉയർത്തിയത്. എന്നാൽ പാർവ്വതിക്കെതിരെ സംവിധായകൻ നിതിൻ ഉൾപ്പെടെ അന്ന് രംഗത്തെത്തി.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമാണ് കാവലനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിതിൻ. ചിത്രം പൊളിറ്റിക്കലി കറക്ടാവാൻ ബോധപൂർവ്വമായ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് നിതിൻ പറയുന്നു.

കസബ ചിത്രത്തിനെതിരെ

കസബ ചിത്രത്തിനെതിരെ

ഐഎഫ്എഫ്കെ വേദിയില്‍ വെച്ചായിരുന്നു നടി പാർവ്വതി തിരുവോത്ത് കസബ എന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നായിരുന്നു പാർവ്വതി പറഞ്ഞത്.

നടി പാർവ്വതിക്കെതിരെ

നടി പാർവ്വതിക്കെതിരെ

ഇത്തരം പരാമർശങ്ങൾ സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി.ഇതോടെ പാർവ്വതിക്കെതിരെ വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് നടന്നത്. മമ്മൂട്ടി ഫാൻസ് നടിക്കെതിരെ സ്ലട്ട് ഷെയിമിങ്ങ് നടത്തുകയും പച്ചത്തെറി വിളിച്ച് കൊണ്ടും ആഘോഷമാക്കുകയും ചെയ്തു.

പ്രശസ്തി നേടാനുള്ള തന്ത്രം

പ്രശസ്തി നേടാനുള്ള തന്ത്രം

അതേസമയം അന്ന് പാർവ്വതിയെ തള്ളിക്കൊണ്ടായിരുന്നു സംവിധായകൻ നിതിൻ രഞ്ജി പണിക്കർ രംഗത്തെത്തിയത്.പാർവ്വതിയുടേത് പ്രശസ്തി നേടാനുള്ള തന്ത്രമാണെന്നും പാര്‍വ്വതി പ്രതികരണം അര്‍ഹിക്കുന്ന നടിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നുമായിരുന്നു നിതിൻ അന്ന് പ്രതികരിച്ചത്.

കേന്ദ്ര കഥാപാത്രം പുരുഷനായാൽ

കേന്ദ്ര കഥാപാത്രം പുരുഷനായാൽ

കേന്ദ്ര കഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്നാണ് തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വിശേഷം സംബന്ിച്ചുള്ള അഭിമുഖത്തിൽ നിതിൻ വ്യക്തമാക്കുന്നത്.കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെയും തുടർ വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ കാവലിന്റെ തിരക്കഥ എങ്ങനെയാണ് ഒരുക്കിയിരിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് നിതൻ നിലപാട് വ്യക്തമാക്കിയത്.

പുതിയ ചിത്രം കാവൽ

പുതിയ ചിത്രം കാവൽ

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യുന്ന കാവലിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിതിൻ മനസ് തുറന്നത്.

കസബ എന്ന സിനിമയിൽനിന്ന് ഏറെ വ്യത്യസ്തമാണ് കാവൽ. വ്യക്തിപരമായ ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ചത്രത്തിൽ പൊളിറ്റിക്കലി കറക്ടാകാൻ ഒന്നുമില്ലെന്ന് നിതിൻ പറയുന്നു. ‌

ഹോളിവുഡിലും ബോളിവുഡിലും

ഹോളിവുഡിലും ബോളിവുഡിലും

പ്രശസ്ത സിനിമകളായ ബോണ്ടിലും ബാറ്റ്മാനിലുമൊക്കെ നമ്മൾ ഇക്കാര്യങ്ങൾ കണ്ടതാണ്. ഒരു കൊമേഷ്യൽ സിനിമ ചെയ്യുമ്പോൾ ആ താരത്തെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നാണ് ഞാൻ ചിന്തിക്കുന്നത്.അത്തരത്തിലാണ് ഞാൻ ചിത്രമെടുക്കുന്നത്. അത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് നമ്മൾ സിനിമ ചെയ്യുന്നത്. അത് ശരിയാവാനും തെറ്റിപ്പോകാനും സാധ്യത ഉണ്ട്.ലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട സിനിമകളാണെന്നും നിതിൻ പറഞ്ഞു.

സുരേഷ് ഗോപി കേന്ദ്രകഥാപാത്രം

സുരേഷ് ഗോപി കേന്ദ്രകഥാപാത്രം

കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിനാണ്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

സ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; ദില്ലി കലാപക്കേസില്‍ എന്ന് സൂചന

സൂരജിന്റെ കുരുക്ക് വീണ്ടും മുറുക്കി, പാമ്പ് പിടുത്തക്കാരന്റെ നിര്‍ണായക മൊഴി കോടതിയില്‍; പ്രതിഭാഗം വിയര്‍ക്കും

cmsvideo
  ബിഗ്ബിക്ക് മുന്‍പ് മറ്റൊരു മാസ്സ് പടവുമായി മമ്മൂക്ക | Oneindia Malayalam

  English summary
  Nithin Renji Panicker about his new movie kaval,and also express his views on political correctness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X